അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് ആർക്കും തടയാനാകില്ല; ലോകത്താരും ധൈര്യപ്പെടില്ലെന്ന് ആർഎസ്എസ്

  • Posted By:
Subscribe to Oneindia Malayalam

ലഖ്നൗ: രാമക്ഷേത്രം നിര്‍മിക്കുന്നത് ആര്‍ക്കും തടയാനാകില്ലെന്ന് ആർഎസ്എസ് നേതാവ് കൃഷ്ണ ഗോപാൽ. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനാകില്ലെന്ന് പറയാന്‍ ലോകത്താരും ധൈര്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ഒരു ക്ഷേത്രമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മോഷണക്കേസിലെ മുഖ്യ സൂത്രധാരൻ റിയാലിറ്റി ഷോ താരം; നടത്തിയത് 12 മോഷണങ്ങൾ, സംഭവം ഇങ്ങനെ...

9 വയസ്സുകാരൻ വീട്ടുകാരുമായി പിണങ്ങി വീട് വിട്ടു; അവസാനം കണ്ടെത്തിയത്... സംഭവം കാഞ്ഞിരപ്പള്ളിയിൽ!

രാമന്‍ ജനങ്ങളുടെ മനസിലുണ്ടെന്നും ഇത് നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കൃഷ്ണ ഗോപാല്‍ പറഞ്ഞു. ലക്നൗവില്‍ ആര്‍എസ്എസ് പത്രം പാഞ്ചജന്യയുടെ ബ്യൂറോ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വേദിയിലുണ്ടായിരുന്നു.

രാഹുൽ ഗാന്ധിയുടേത് നാടകം

രാഹുൽ ഗാന്ധിയുടേത് നാടകം

രാഹുൽ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിക്കാനും ആർഎസ്എസ് നേതാവ് ക‍ൃഷ്ണ ഗോപാൽ പറഞ്ഞു. രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നാടകമാണെന്നും വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

രാമൻ ജനങ്ങളുടെ മനസിലുണ്ട്

രാമൻ ജനങ്ങളുടെ മനസിലുണ്ട്

രാമന്‍ ജനങ്ങളുടെ മനസിലുണ്ട്. അയോധ്യയില്‍ ഒരു ക്ഷേത്രമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. രാമ ജന്മഭൂമി പ്രശ്‌നത്തെക്കുറിച്ച് പാഞ്ചജന്യയില്‍ എഴുതിയിട്ടുണ്ടെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.

കോടതിക്ക് പുറത്ത് ചർച്ച

കോടതിക്ക് പുറത്ത് ചർച്ച

അതേസമയം ബാബരി മസ്ജിദ് വിഷയത്തില്‍ കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്‌തെന്ന് ശ്രീ രവിശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയത്തില്‍ ഇരു കക്ഷികളുമായി ചര്‍ച്ച നടന്നെന്നാണ് രവിശങ്കര്‍ പറഞ്ഞത്.

ചർച്ച നടന്നില്ല

ചർച്ച നടന്നില്ല

എന്നാല്‍ കേസില്‍ കോടതിക്ക് വെളിയില്‍ മധ്യസ്ഥശ്രമം നടത്തിയെന്ന രവിശങ്കറിന്റെ അവകാശവാദം തള്ളി ബാബരി ആക്ഷന്‍ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. രവിശങ്കര്‍ തങ്ങളോട് ഇതുവരെ സംസാരിക്കുകയോ സന്ദേശങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നും ആക്ഷന്‍ കമ്മിറ്റി നേതാവ് മെഹബൂബ് വ്യക്തമാക്കുകയായിരുന്നു.

ചർച്ചയ്ക്ക് തയ്യാർ

ചർച്ചയ്ക്ക് തയ്യാർ

രവിശങ്കറിന് സംസാരിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ തങ്ങള്‍ തയ്യാറാണെന്നും വിഷയം ചര്‍ച്ച ചെയ്യുന്നതിലും പരിഹരിക്കുന്നതിലും തങ്ങള്‍ക്ക് പ്രശ്നവുമില്ലെന്നും ഹാജി മെഹബൂബ് അറിയിച്ചിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Rashtriya Swayamsevak Sangh (RSS) leader Krishna Gopal has said that the Ram Temple would be built in Ayodhya only, adding no one in the world could dare to say otherwise.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്