കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പത്രങ്ങളില്‍ പരസ്യം നല്‍കരുത്! വിലക്കുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

തെറ്റിദ്ധാരണ പരത്തുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പത്രങ്ങളില്‍ പരസ്യം നല്‍കുന്നതിന് സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും വിലക്ക്. തിരഞ്ഞെടുപ്പ് കമ്മിഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മൂന്ന്, നാല് ദിവസങ്ങളില്‍ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ സ്ഥാനങ്ങളോ വ്യക്തികളോ പത്രങ്ങളില്‍ പരസ്യങ്ങള്‍ നല്‍കരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്.

election commission

തെറ്റിദ്ധാരണ പരത്തുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതല്ലെങ്കില്‍ പരസ്യങ്ങള്‍ നല്‍കുന്നതിന് മുമ്പ് അതിന്റെ ആശയം മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയെ കാണിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു.

നാലിന് തിരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബിലും ഗോവയിലും സമാനമായ ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു.

English summary
political party, candidate, organisation or any person will publish any advertisement in print media on February 3 and 4.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X