മോദിയെ വെല്ലുവിളിച്ച് ദില്ലിയിൽ മേവാനിയുടെ റാലി, സർവ സന്നാഹങ്ങളുമായി പോലീസ്

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  മോദിയെ വെല്ലുവിളിച്ച് മേവാനി

  ദില്ലി: ഗുജറാത്ത് ദളിത് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ ദില്ലിയിലെ റാലിയ്ക്ക് പോലീസ് അനുമതി നിഷേധിച്ചു. എന്നാൽ പോലീസിന്റെ വിലക്ക് മറകടന്നും മേവാനി അനുയായികളുമായി റാലിക്കായി പാർലമെന്റ് സ്ട്രീറ്റിൽ എത്തിയിട്ടുണ്ട്. അതേ സമയം റാലിയ്ക്ക് അനുമതി നൽകാത്തതിനെ തുടർന്ന് ജലപീരങ്കി ഉൾപ്പെടെയുള്ള തയ്യാറെടുപ്പുമായി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

  രണ്ടു വർഷത്തിനിടെ നഷ്ടമായത് 22 ലിറ്റർ രക്തം; ക്യാപ്സ്യൂൾ എൻഡോസ്കോപ്പി പരിശേധനയിലൂടെ കണ്ടെത്തിയത്

  റാലി നടത്താൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് ദില്ലി ജോയിന്‍റ് കമ്മീഷണർ അജയ് ചൗധരി പറഞ്ഞു. അന്തരീക്ഷ മലിനീകരണം കാരണം  ജന്തർമന്ദറിൽ സമരങ്ങളൊന്നും പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിട്ടിട്ടുണ്ട്. അതിനാൽ  സമരക്കാർക്ക് രാംലീല മൈതാനത്തോ സമാനമായ പ്രദേശങ്ങളിൽ എവിടെയെങ്കിലുമോ പ്രതിഷേധം സംഘടിപ്പിക്കാമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

  രചനയെ പ്രതിയാക്കുകയല്ല പകരം അവാർഡ് കൊടുക്കണം, മാധ്യമ പ്രവർത്തകയെ പിന്തുണച്ച് സ്നോഡൻ

   സർക്കാരിനെതിരെ മേവാനി

  സർക്കാരിനെതിരെ മേവാനി

  റാലിയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിനും പോലീസിനുമൊതിരെ രൂക്ഷ വിമർശനവുമായി ജിഗ്നേഷ് മേവാനി രംഗത്തെത്തിയിട്ടുണ്ട്. റാലിയുമായി ബന്ധപ്പെട്ട് നടന്ന സംഭവ വികാസങ്ങൾ നിർഭാഗ്യകരമാണെന്നും ജനാധിപത്യപരമായി സമാധാനപൂർവം റാലി നടത്താൻ ശ്രമിച്ചിട്ടും സർക്കാർ തങ്ങളെ ലക്ഷ്യമിടുകയാണെന്നും മേവാനി പറഞ്ഞു. കൂടാതെ ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത അവരുടെ പ്രതിനിധിയെയാണ് സർക്കാർ സംസാരിക്കാൻ അനുവദിക്കാത്തതെന്നും മേവാനി ആരോപിച്ചു.

  സമൂഹ്യ നീതി ഉറപ്പാക്കാണം

  സമൂഹ്യ നീതി ഉറപ്പാക്കാണം

  സാമൂഹ്യ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദലിത് നേതാവ് ജിഗ്നേഷ് മേവാനി ദില്ലിയിലെ പാർലമെന്റ് സ്ട്രീറ്റിൽ റാലി സംഘടിപ്പിക്കുന്നത്. മേവാനിക്കൊപ്പം അസമിലെ യുവജന നേതാവ് അഖിൽ ഗോഗോയിയും പങ്കെടുക്കുന്നുണ്ട്. അതേ സമയം മാർച്ച് നടത്താതിരിക്കാനുള് ശ്രമങ്ങൾ പലഭാഗത്തു നിന്നുമുണ്ടാകുമെന്ന് സമിതിയ്ക്ക് മേതൃത്വം വഹിക്കുന്ന മോഹിത് കുമാർ പണ്ഡെ ആരോപിച്ചു. ഇതിനു ഏറ്റവു വലിയ തെളിവാണ് മേവനി ദേശവിരുദ്ധനെന്നു ഉയർത്തിക്കാട്ടുന്ന വിധത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നതെന്നും പാണ്ഡെ ചൂട്ടിക്കാട്ടി.

  നഗരത്തിൽ സുരക്ഷ ശക്തം

  നഗരത്തിൽ സുരക്ഷ ശക്തം

  ദില്ലിയിലെ പാർലമെന്റ് സ്ട്രീറ്റിൽ നിന്ന് പ്രതിഷേധ റാലി നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷ പ്രശ്നങ്ങൾ കാരണം റാലി നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. കൂടാതെ റാലി നിശ്ചയിച്ചതു പോലെ നടക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. സുരക്ഷ പ്രശ്നങ്ങൾ കൊണ്ടാണ് മേവാനിയുടെ റാലിയ്ക്ക് അനുമതി നൽകാത്തതെന്നാണ് അധികൃതരുടെ വാദം.

  റാലിയിൽ ഒരു വലിയ സംഘം

  റാലിയിൽ ഒരു വലിയ സംഘം

  മേവാനി സംഘടിപ്പിക്കുന്ന റാലിയിൽ ഒരു വലിയ സംഘം ആളുകൾ തന്നെ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ദില്ലിയിലെ യുണിവേഴ്സിറ്റികളിൽ നിന്നും കോളേജുകളിൽ നിന്നും അധ്യാപകരും വിദ്യാർഥികളും റാലിയിൽ പങ്കെടുക്കും. കൂടാതെ പൊതു പ്രവവർത്തകരുടെ ഒരു വലിയ സംഘം മേവാനിയ്ക്കൊപ്പം റാലിയിൽ പങ്കെടുക്കും. അതേസമയം റാലി റദ്ദാക്കിയെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരത്തിലുള്ള വാർത്ത വ്യാജമാണെന്നും മേവാനി ട്വീറ്റ് ചെയ്തിരുന്നു

  English summary
  No Permission Yet But Jignesh Mevani May Go Ahead With Delhi Rally Today

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്