കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്റെ ചെലവില്‍ നേതാക്കള്‍ പരസ്യം ചെയ്യേണ്ടെന്ന് കോടതി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സര്‍ക്കാര്‍ ചെലവില്‍ ഇനി ഭരണ നേതാക്കളുടെ ചിത്രങ്ങള്‍ പരസ്യങ്ങളില്‍ അച്ചടിക്കേണ്ടെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഇനി മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരോ അവയുടെ നേതാക്കളുടെ പേരോ ചിത്രങ്ങളോ ഉപയോഗിക്കരുതെന്ന് കോടതിയുടെ ഉത്തരവ്.

എന്നാല്‍ ഇത് എല്ലാവര്‍ക്കും ബാധകമല്ല കെട്ടോ... രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ പേരും ചിത്രങ്ങളും ഒക്കെ ഉപയോഗിക്കാം. മഹാത്മഗാന്ധിയുടേയും അന്തരിച്ച മറ്റ് നേതാക്കളുടേയും ഒക്കെ ചിത്രങ്ങളും ഉപയോഗിക്കാം.

Supreme Court

സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ പോലും ഇനി സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. രാഷ്ട്രീയ നേതൃത്വത്തിന് പ്രശസ്തി കിട്ടാന്‍ വേണ്ടി പൊതുപണം ഉപയോഗിക്കാന്‍ അനുവദിയ്ക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത് .

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ പരസ്യങ്ങളുടെ കാര്യത്തില്‍ ഒരു നിയമാവലി ഉണ്ടാക്കാന്‍ ഒരു മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട് . പ്രൊഫ എന്‍ആര്‍ മാധവമേനോന്‍ അധ്യക്ഷനായ സമിതിയാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചത് .

English summary
In a significant ruling, the Supreme Court on Wednesday debarred publication of name of any political party and its office bearers in government advertisements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X