കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ വഴിയെ ബിജെപി സർക്കാരും!!! ; സർക്കാർ ഓഫീസുകളിൽ നിന്ന് ദൈവങ്ങളുടെ ഫോട്ടോ പുറത്ത്...

സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും ഏതെങ്കിലും മതവിഭാഗത്തിലെ ദൈവങ്ങളുടെ ഫോട്ടോ പതിക്കരുതെന്നും പൂജകൾ നടത്തരുതെന്നും ഉത്തരവിൽ പറയുന്നു.

  • By Deepa
Google Oneindia Malayalam News

മുംബൈ: ദൈവങ്ങളെ പടിക്ക് പുറത്ത് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍. ഓഫീസുകളില്‍ പതിച്ചിരിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ എടുത്തുമാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് , കോര്‍പ്പറേഷന്‍ ഓഫീസുകള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് നല്‍കി കഴിഞ്ഞു. ഓഫീസുകളില്‍ പൂജ നടത്തുന്നതിനും നിരോധനം ഉണ്ട്.

God

റൂറല്‍ ഡവലപ്‌മെന്‌റ് ഡിപ്പാര്‍ട്ടാണ് (ആര്‍എഡിഎഡി) പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്. വിവിധ മതവിഭാഗങ്ങളിലെ ആരാധനാപാത്രങ്ങളുടെ ഫോട്ടോ ഓഫീസുകളില്‍ പതിക്കുന്നത് മതമൈത്രിക്ക് തടസ്സമാണെന്നാണ് സര്‍ക്കാരിന്‌റെ കണ്ടെത്തല്‍. ഏതെങ്കിലും പ്രത്യേക മതവിഭാഗക്കാര്‍ കൂടുതലായി ഉള്ള ഓഫീസ് ആണെങ്കില്‍ മറ്റ് മതത്തില്‍പ്പെട്ടവരില്‍ അസഹിഷ്ണുത സൃഷ്ടിക്കാനും ഇത് ഇടയാക്കുമെന്‌നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏതെങ്കിലും മതത്തിന്‌റെ പ്രാര്‍ത്ഥനകള്‍ പൂര്‍ണമായി ഒഴിവാക്കണം, അതേ സമയം ദേശഭക്തിഗാനങ്ങളും, ദേശീയോദ്ഗ്രഥനം സൂചിപ്പിക്കുന്ന പാട്ടുകളും പാടാവുന്നതാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ആരാധനയ്ക്ക് ഉള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ്. അതിനാല്‍ ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്നും ആര്‍ിഡിഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Gabesha

തൊഴിലാളി സംഘടനകളുടെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഗണേശോത്സവം പോലുള്ള ആഘോഷ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലും പൂജയും മറ്റും നടത്താറുണ്ട്. ഇത് സര്‍ക്കാര്‍ ഓഫീസുകളുടെ മതേതര സ്വഭാവത്തിന് കോട്ടം വരുത്തുമെന്നാണ് തൊഴിലാളി സംഘടകള്‍ വാദിച്ചത്. ബിജെപി അനുകൂല തൊഴിലാളി സംഘടന അപേക്ഷയെ എതിര്‍ത്തെങ്കിലും സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു. എന്നാൽ റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പ്രതികരിച്ചിട്ടില്ല.

2002മുതല്‍ തന്നെ ഇത്തരം ഒരു നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പല കോണില്‍ നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് ഉത്തരവ് പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. നിരീശ്വരവാദികളായ ഉദ്യോഗസ്ഥരുടെ വികാരം കൂടി പരിഗണിക്കുന്നതാണ് പുതിയ ഉത്തരവെന്ന് അപേക്ഷ നല്‍കിയ അരുണ്‍ വിശ്വമ്ബാര്‍ വ്യക്തമാക്കി.

English summary
The offices have been directed that performing religious rituals, celebrating festivals and putting up posters and slogans on the walls was against the constitutional provisions and hence should not be practiced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X