നിങ്ങള്‍ വന്ദേമാതരം പാടാത്തവരാണോ? ഓടിക്കോ... നിങ്ങള്‍ക്ക് ഇന്ത്യയില്‍ നില്‍ക്കാന്‍ അവകാശമില്ല!

  • By: Akshay
Subscribe to Oneindia Malayalam

ഹൈദരാബാദ്: ബിജെപി എംഎല്‍എ രാജാ സിങ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. വന്ദേമാതാരം പാടാത്തവര്‍ക്ക് ഇന്ത്യയില്‍ ഇടമില്ലെന്നാണ് എംഎല്‍എയുടെ ഭീഷണി. ഭോപ്പാലില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജാ സിങ്.

ഹുസൂറിലെ ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ്മയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ഭീഷണി മുഴക്കിയ വ്യക്തിയാണ് എംഎല്‍എ രീജാ സിങ്.

 വന്ദേമാതരം

വന്ദേമാതരം

വന്ദേമാതരം പാടാന്‍ വിസമ്മതിക്കുന്നവര്‍ക്ക് 'ഡിസ്‌ക്കൗണ്ടും സ്‌പെഷ്യല്‍ പാക്കേജും' എംഎല്‍എ പ്രഖ്യാപിച്ചിട്ടുണ്ട്.

 അതിര്‍ത്തി

അതിര്‍ത്തി

രണ്ട് ദിവസം അവരെ പഞ്ചാബിനടുത്തുള്ള ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് അയക്കും. പാക് ഭാഗത്തേക്കും അവരെ പറഞ്ഞയക്കും. രണ്ട് ദിവസം കഴിഞ്ഞാല്‍ വേണമെങ്കില്‍ അവര്‍ക്ക് തിരിച്ചുവരാമെന്നും രാജാ സിങ് പറയുന്നു.

 ഇത് ഹിന്ദുസ്ഥാന്‍

ഇത് ഹിന്ദുസ്ഥാന്‍

രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ വെല്ലുവിളി മുഴുക്കുന്നവരുടെ തലവെട്ടും. ബാബറുടെ മസ്ജിദ് മറ്റെവിടെയെങ്കിലും ഞങ്ങള്‍ നിര്‍മ്മിക്കും. ഇത് ഹിന്ദുസ്ഥാനാണ്. ഇവിടെ ജീവിച്ച് ഹിന്ദുക്കളെ അവഹേളിക്കുന്നവരുടെ വെറുതെവിടില്ല എന്നായിരുന്നു ഇതിനു മുമ്പുള്ള എംഎല്‍എയുടെ വിവാദ പ്രസ്താവന.

 ഇന്ത്യയില്‍ നില്‍ക്കാന്‍ അവകാശമില്ല

ഇന്ത്യയില്‍ നില്‍ക്കാന്‍ അവകാശമില്ല

എല്ലാവരും വന്ദേമാതരം പാടണം. പാടാത്തവര്‍ക്ക് ഇന്ത്യയില്‍ നില്‍ക്കാന്‍ അവകാശമില്ല. പാടാത്തവരുടെ കഴുത്തില്‍ വാള്‍ വെക്കാതെ തന്നെ അവര്‍ വന്ദേമാതരം പാടുന്നത് കാണാം. കാരണം ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍ എന്ന് രാജാ സിങ് പറഞ്ഞു.

 വിവാദം

വിവാദം

വിദ്വേഷ പ്രസംഗത്തിനും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിച്ചതിനും കേസുകള്‍ എംഎല്‍എക്കെതിരെയുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെ നിരന്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന ആളാണ് രാജാ സിങ്.

English summary
No place in India those who don't sing Vande Mataram, says BJP MLA Raja Singh
Please Wait while comments are loading...