ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം തടയാന്‍ കാരണങ്ങളില്ല; കിരണ്‍ റിജിജുവിന്റേത് ചൈനയ്ക്കുള്ള മറുപടി!
ദില്ലി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം തടയാന്‍ കാരണങ്ങളിലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. വാര്‍ത്താ ഏജന്‍സിയോടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. അടുത്തമാസം അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ദലൈലാമയ്ക്ക് ഇന്ത്യ അനുമതി നല്‍കിയതിന് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരുന്നു. ലാമയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിച്ചാല്‍ ഉഭയകക്ഷി ബന്ധങ്ങളില്‍ തകര്‍ച്ച ഉണ്ടാകുമെന്നും അതിര്‍ത്തിയിലെ സമാധാനം ഇല്ലാതാകുമെന്നുമായിരുന്നു മുന്നറിയിപ്പ്.
ഏപ്രില്‍ ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് തടയാന്‍ കാരണങ്ങളില്ലെന്നും മുന്നോട്ടുപോകണമെന്നുമാണ് കേന്ദ്രമന്ത്രിയുടെ വാദം. അരുണാചല്‍പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നും അരുണാചല്‍ പ്രദേശില്‍ ഉന്നത നേതാക്കളുടെ സന്ദര്‍ശനം ചൈനയെ ലക്ഷ്യം വച്ചാണെന്നും ചൈന ആരോപിക്കുന്നു. നേരത്തെ ഒക്ടോബര്‍ ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബറിലും ചൈന ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ലാമയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിച്ചാല്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തെയും ഇരു രാജ്യങ്ങളുടെയും സമാധാനത്തെയും ബാധിക്കുമെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്. ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയതിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജംഗ് ഷുവാങ് മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ദലൈലാമയും കൂടിക്കാഴ്ച നടത്തുന്നതിനെതിരെയും ചൈന രംഗത്തെത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ച ഔദ്യോഗികമല്ലെന്നും കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി നോബല്‍ ജേതാക്കളുടെ ഒരു പരിപാടിയാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications