കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പടിക്ക് പുറത്ത്..... ഒരുമിച്ച് മത്സരിക്കുന്നത് അഖിലേഷും മായാവതിയും!!

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയെ നേരിടാൻ അഖിലേഷ്-മായാവതി സഖ്യം | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ സഖ്യം ഒരുങ്ങി. പരമാവധി സീറ്റുകളില്‍ മത്സരിക്കാനാണ് എസ്പിയുടെയും ബിഎസ്പിയുടെയും തീരുമാനം. പക്ഷേ കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് സീറ്റ് വിഭജനം തീരുമാനിച്ചിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ശക്തി വീണ്ടെടുക്കുമെന്ന് കരുതുന്ന ഘട്ടത്തിലാണ് മായാവതിയും അഖിലേഷ് യാദവും കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.

2019ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തണമെങ്കില്‍ യുപിയില്‍ നിന്ന് കുറച്ച് സീറ്റുകള്‍ അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് കരുതിയിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ ഇത് ചര്‍ച്ചയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ വെള്ളത്തിലായിരിക്കുകയാണ്. അതേസമയം ശിവപാല്‍ യാദവിനെ പോലുള്ള വിമതര്‍ മറുവശത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ എസ്പിയുടെ തീരുമാനം ബിജെപിക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്.

മഹാസഖ്യത്തില്‍ ഇല്ല

മഹാസഖ്യത്തില്‍ ഇല്ല

രാഹുല്‍ ഗാന്ധി അഖിലേഷും മായാവതിയെയും ഒക്കെ കണ്ട് ഉത്തര്‍പ്രദേശിലെ സഖ്യത്തെ കുറിച്ച് നേരത്തെ സംസാരിച്ചതാണ്. ഇതിന് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാണ് എസ്പി-ബിഎസ്പി സഖ്യം വിജയം നേടിയത്. എന്നാല്‍ കാര്യം ഗൗരവമായപ്പോള്‍ കോണ്‍ഗ്രസിനെ തഴഞ്ഞിരിക്കുകയാണ് അഖിലേഷും മായാവതിയും. ഇവര്‍ സഖ്യം ഉറപ്പിക്കുകയും, സീറ്റ് സംബന്ധിച്ച് ധാരണയാവുകയും ചെയ്ത് കഴിഞ്ഞു. രാഹുലിനെ ഒരു കാര്യവും അറിയിക്കാതെയായിരുന്നു നീക്കം.

കോണ്‍ഗ്രസുണ്ടാക്കിയ സഖ്യം

കോണ്‍ഗ്രസുണ്ടാക്കിയ സഖ്യം

യുപിയില്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും തകര്‍ന്ന് നില്‍ക്കുന്ന സമയത്താണ് സഖ്യം ഉണ്ടായത്. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശത്രുക്കളായ എസ്പിയെയും ബിഎസ്പിയെയും ഒന്നിപ്പിച്ചത് കോണ്‍ഗ്രസായിരുന്നു. അഖിലേഷ് സഖ്യം വേണ്ടെന്ന് കടുപ്പിച്ച് പറഞ്ഞപ്പോള്‍ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാണ് നേതൃത്വം നല്‍കിയത്. ഒടുവില്‍ ഇവര്‍ തിരഞ്ഞെടുപ്പ് വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസിനെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്.

മൂന്നാമത്തെ പാര്‍ട്ടി....

മൂന്നാമത്തെ പാര്‍ട്ടി....

കോണ്‍ഗ്രസിന് പകരം മൂന്നാമതൊരു പാര്‍ട്ടിയാണ് സഖ്യത്തിന്റെ ഭാഗമാവുക. രാഷ്ട്രീയ ലോക്ദളാണ് സഖ്യത്തിലെത്തുക. ഇവര്‍ തമ്മില്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ച് കഴിഞ്ഞു. അതേസമയം ദളിത് നേതാവും ബിജെപിയുടെ സഖ്യകക്ഷിയുമായ ഓം പ്രകാശ് രാജ്ബറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും ഇവര്‍ക്കൊപ്പമെത്തുമെന്നാണ് സൂചന. നിലവില്‍ യോഗി സര്‍ക്കാരില്‍ മന്ത്രിയാണ് അദ്ദേഹം. എന്നാല്‍ ബിജെപിയുടെ കടുത്ത വിമര്‍ശകനാണ് അദ്ദേഹം. തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം എന്‍ഡിഎ വിടും.

പ്രാദേശിക കക്ഷികളുടെ സഖ്യം...

പ്രാദേശിക കക്ഷികളുടെ സഖ്യം...

പ്രാദേശിക കക്ഷികളെ ചേര്‍ത്തുള്ള സഖ്യമാണ് അഖിലേഷും മായാവതിയും ലക്ഷ്യമിട്ടത്. മായാവതി ഛത്തീസ്ഗഡില്‍ അജിത് ജോഗിയുമായും അഖിലേഷ് മധ്യപ്രദേശില്‍ ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയുമായി ചേര്‍ന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. രാജ്ബറിന് പുറമേ അപ്‌നാദളിലെ കൃഷ്ണ പട്ടേല്‍ വിഭാഗവും പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകും. അതേസമയം അനുപ്രിയ പട്ടേല്‍ എന്‍ഡിഎയില്‍ തുടരും. അനുപ്രിയ ഇപ്പോള്‍ കേന്ദ്ര മന്ത്രിയാണ്.

മുന്‍തൂക്കം ബിഎസ്പിക്ക്

മുന്‍തൂക്കം ബിഎസ്പിക്ക്

ബിഎസ്പിക്ക് സഖ്യത്തില്‍ മുന്‍തൂക്കം നല്‍കാനാണ് അഖിലേഷ് തീരുമാനിച്ചിരിക്കുന്നത്്്്. മായാവതിയുടെ പാര്‍ട്ടി സംസ്ഥാനത്ത് 34 മുതല്‍ 40 സീറ്റിനിടയില്‍ മത്സരിക്കുമെന്നാണ് എസ്പി സൂചിപ്പിക്കുന്നത്. ആര്‍എല്‍ഡിക്ക് നാല് സീറ്റുകള്‍ നല്‍കും. രാജ്ബറിന്റെ പാര്‍ട്ടിക്കും അപ്‌നാദളിനും കൂടി മൂന്ന് സീറ്റുകള്‍ നല്‍കും. ബാക്കിയുള്ള സീറ്റുകളില്‍ എസ്പി മത്സരിക്കും. അതേസമയം വോട്ട് ശതമാനം ബിഎസ്പിക്കാണ് കൂടുതല്‍. പക്ഷേ എസ്പിയുടെ പിന്തുണയുള്ള സാഹചര്യത്തില്‍ വന്‍ ഭൂരിപക്ഷം നേടാന്‍ ബിഎസ്പിക്ക് സാധിക്കും.

രണ്ട് മണ്ഡലങ്ങളില്‍ ഇല്ല....

രണ്ട് മണ്ഡലങ്ങളില്‍ ഇല്ല....

രണ്ട് മണ്ഡലങ്ങളില്‍ സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് റായ്ബറേലിയും അമേത്തിയുമാണ്. രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മണ്ഡലമാണ് ഇത്. ഇവിടെ കോണ്‍ഗ്രസിനെ എതിര്‍ക്കേണ്ടെന്നാണ് അഖിലേഷിന്റെ നിലപാട്. യുപി രാഷ്ട്രീയത്തില്‍ എസ്പിയും ബിഎസ്പിയും ലക്ഷ്യമിടുന്ന കാര്യങ്ങള്‍ക്ക് യോജിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് എസ്പി പറയുന്നു. മധ്യപ്രദേശില്‍ അഖിലേഷ് പറഞ്ഞത് ഇത് ഉദ്ദേശിച്ച് തന്നെയാണെന്നും എസ്പി നേതാവ് സുനില്‍ സിംഗ് സജന്‍ പറഞ്ഞു.

മൂന്ന് സംസ്ഥാനങ്ങള്‍....

മൂന്ന് സംസ്ഥാനങ്ങള്‍....

കോണ്‍ഗ്രസിന്റെ നിലപാടാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പിന്നില്‍. മൂന്ന് സംസ്ഥാനങ്ങളില്‍ എസ്പിയെയും ബിഎസ്പിയെയും ഒപ്പം കൂട്ടാന്‍ അവര്‍ തയ്യാറായിരുന്നില്ല. അഖിലേഷ് യാദവ് പറഞ്ഞത് ബിജെപിക്കെതിരെ മതേതര സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്നും, ചെറിയ പാര്‍ട്ടികളെ അവര്‍ ഉള്‍ക്കൊള്ളില്ലെന്നുമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എസ്പിയും ബിഎസ്പിയും തീരുമാനിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇവരെ വേണ്ടെന്ന് വെക്കുകയായിരുന്നു.

രാഹുല്‍ യുപിയിലെത്തും

രാഹുല്‍ യുപിയിലെത്തും

കോണ്‍ഗ്രസ് ആരെയും ആശ്രയിച്ചല്ല മുമ്പോട്ട് പോകുന്നതെന്നായിരുന്നു ദീപക് സിംഗിന്റെ പരാമര്‍ശം. പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് തയ്യാറാണ്. പക്ഷേ മറ്റാരെയും ആശ്രയിക്കാതിരിക്കാനും കോണ്‍ഗ്രസിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം യുപിയില്‍ കോണ്‍ഗ്രസിനെ തഴഞ്ഞ നീക്കത്തില്‍ രാഹുല്‍ ഗാന്ധി അതൃപ്തിയിലാണ്. യുപിയില്‍ രാഷ്ട്രീയ സാഹചര്യം മാറുന്നതിനാല്‍ അദ്ദേഹം ഉടനെ സംസ്ഥാനത്തെത്തും. മായാവതിയുമായി ആദ്യം ചര്‍ച്ച നടത്തും. യുപിഎ സര്‍ക്കാരിന്റെ കോണ്‍ഗ്രസിന് ഇരുപതിലധികം സീറ്റുകള്‍ ലഭിച്ചിരുന്നു. അതാണ് ഇത്തവണയും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

യുഎഇയുടെ സഹായം കേന്ദ്രം തട്ടിത്തെറിപ്പിച്ചു.... പ്രളയ സഹായത്തില്‍ മോദി സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുഎഇയുടെ സഹായം കേന്ദ്രം തട്ടിത്തെറിപ്പിച്ചു.... പ്രളയ സഹായത്തില്‍ മോദി സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

പൂഞ്ഞാറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും? ഒടുവില്‍ മൗനം വെടിഞ്ഞ് പിസിയുടെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്പൂഞ്ഞാറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും? ഒടുവില്‍ മൗനം വെടിഞ്ഞ് പിസിയുടെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്

English summary
no room for congress in grand alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X