കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശോക് ഗെഹ്ലോട്ടിനെ വിമർശിച്ച് സാറാ പൈലറ്റ്; പ്രചരിക്കുന്ന ട്വീറ്റിന് പിന്നിലെ സത്യാവസ്ഥ ഇതാണ്

  • By Aami Madhu
Google Oneindia Malayalam News

ജയ്പൂർ; രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി കടുക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോടുളള അതൃപ്തി വ്യക്തമാക്കി ഉപമുഖ്യമന്ത്രി പൈലറ്റും അദ്ദേഹത്തിനൊപ്പമുള്ള എംഎൽഎമാരും തിങ്കളാഴ്ച ദില്ലിയിൽ എത്തിയതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ഭിന്നത പുറത്തായത്. അതിനിടെ പ്രതിസന്ധി സംബന്ധിച്ച് സച്ചിൻ പൈലറ്റിന്റെ ഭാര്യ സാറാ പൈലറ്റ് പോസ്റ്റ് വ്യാജമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ വിമർശിക്കുന്ന ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

sachinnews-15

ഞങ്ങൾ ദില്ലിയിലേക്ക് പോകുമ്പോൾ ജാലവിദ്യക്കാരൻ വിയർക്കാൻ തുടങ്ങും എന്നായിരുന്നു സാറാ പൈലറ്റ് എന്ന അക്കൗണ്ടിൽ നിന്നും വന്ന ട്വീറ്റ്. ഗെഹ്ലോട്ടിന്റെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം. പൈലറ്റിന്റെ ദില്ലി സന്ദർശനവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ട്വീറ്റ്. ഇതോടെ ദേശീയ മാധ്യമങ്ങളിൽ ചിലത് ഈ ട്വീറ്റ് ഏറ്റുപിടിക്കുകയും ചെയ്തു. എന്നാൽ സാറാ പൈലറ്റിൻറെ വ്യാജ അക്കൗണ്ടിൽ നിന്നാണ് ഈ ട്വീറ്റ് വന്നിരിക്കുന്നതെന്ന് ദി ക്വിന്റെ റിപ്പോർട്ട് ചെയ്തു.

Recommended Video

cmsvideo
Rajasthan Crisis: Why Gandhis Have Not Met Sachin Pilot? | Oneindia Malayalam

ട്വിറ്ററിൽ സാറയുടെ സ്പെല്ലിംഗ് തെറ്റായിട്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കൂടാതെ അക്കൗണ്ട് ബയോയിൽ രേഖപ്പെടുത്തിയിരിക്കുന്ന കാശ്മീർ, രാജസ്ഥാൻ എന്നീ സ്പെലിങ്ങുകളിലും തെറ്റുകൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജസ്ഥാനിൽ നിന്നുള്ള മാധ്യമപ്രവർത്തക തബീന അൻജും അക്കൗണ്ട് വ്യാജമാണെന്ന് വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ സാറയ്ക്ക് ഒരു ട്വിറ്റർ അക്കൗണ്ട് ഇല്ല. നേരത്തേയും സാറയുടെ പേരിൽ നിരവധി വ്യാജ ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. മ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകളും മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ സഹോദരിയുമാണ് സാറ പൈലറ്റ്.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് സംസ്ഥാനത്ത് നിലവിലെ പ്രതിസന്ധിയ്ക്ക് വഴിവെച്ചത്. 2018 ൽ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേറിയത് മുതൽ തന്നെ സച്ചിൻ പൈലറ്റും ഗെഹ്ലോട്ടും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. പിസിസി അധ്യക്ഷൻ ആയിരുന്ന പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു പാർട്ടിയിൽ ഉയർന്ന ആവശ്യം. എന്നാൽ ദേശീയ നേതൃത്വം ഇടപെട്ട് അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.നേതൃത്വവുമായി ഇടഞ്ഞ പൈലറ്റ് കോൺഗ്രസ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.

'പിരിച്ചെടുത്ത 10 കോടിയുടെ 10 ശതമാനം പോരെ മജീദ് സാഹിബേ ജിവനക്കാരുടേയും ശമ്പള കുടിശ്ശിക തീർക്കാൻ''പിരിച്ചെടുത്ത 10 കോടിയുടെ 10 ശതമാനം പോരെ മജീദ് സാഹിബേ ജിവനക്കാരുടേയും ശമ്പള കുടിശ്ശിക തീർക്കാൻ'

 'ഇതാണ് കോൺഗ്രസിന് വേണ്ടി സച്ചിൻ പൈലറ്റ് ചെയ്തത്'; വൈറലായി എംഎൽഎയുടെ ട്വീറ്റ്, പിന്തുണച്ച് സഞ്ജയ് ഝാ 'ഇതാണ് കോൺഗ്രസിന് വേണ്ടി സച്ചിൻ പൈലറ്റ് ചെയ്തത്'; വൈറലായി എംഎൽഎയുടെ ട്വീറ്റ്, പിന്തുണച്ച് സഞ്ജയ് ഝാ

English summary
No sara pilot not criticized Rajasthan CM Asok Gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X