കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസിനും സ്‌കൂളെന്ന് ടൈംസ് ഓഫ് ഇന്ത്യ, ഇല്ലെന്ന് സ്മൃതി ഇറാനി

Google Oneindia Malayalam News

ദില്ലി: ക്രിസ്മസ് ദിനത്തില്‍ സ്‌കൂളോ. അതെ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പത്രം റിപ്പോര്‍ട്ട് ചെയ്തത് വായനക്കാരും വിശ്വസിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി തിരുത്തുന്നത് വരെ. ക്രിസ്മസിന് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്നും ഉപന്യാസ മത്സരം ഓണ്‍ലൈനിലൂടെയാണ് എന്നും, അത് തന്നെ താല്‍പര്യമുള്ളവര്‍ക്ക് മാത്രമാണെന്നും സ്മൃതി ഇറാനി വിശദീകരിച്ചപ്പോള്‍ ഞെട്ടിപ്പോയത് വായനക്കാരാണ്.

പിന്നെ എവിടെ നോക്കിയാണ് ടൈംസ് ഓഫ് ഇന്ത്യ മുന്‍പേജില്‍ ഈ വാര്‍ത്ത അടിച്ചുവിട്ടത്. ന്യൂനപക്ഷ വിരുദ്ധര്‍ എന്ന് എന്‍ ഡി എ സര്‍ക്കാരിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഈ റിപ്പോര്‍ട്ട്. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയെ പേരെടുത്ത് പറഞ്ഞ് സ്മൃതി ഇറാനി ട്വിറ്ററില്‍ രംഗത്തെത്തിയതോടെ പൊളിഞ്ഞുപോയത് ടൈംസിന്റെ വ്യാജപ്രചാരണമാണ്.

smriti-irani-tweet

മന്ത്രിയുടെ വാക്കുകള്‍ ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെയായത് കൊണ്ടുതന്നെ ഓണ്‍ലൈന്‍ ലോകം വളരെ വേഗം സംഭവം ഏറ്റെടുക്കുകയും ചെയ്തു. ഇതാദ്യമായല്ല ട്വിറ്ററിലൂടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് പണി കിട്ടുന്നത്. നേരത്തെ ദീപിക പദുക്കോണിന്റെ ക്ലീവേജ് ചിത്രം അശ്ലീല തലക്കെട്ടോടെ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ടൈംസ് ഓഫ് ഇന്ത്യ നാണം കെട്ടിരുന്നു.

<strong>അടുത്ത പേജില്‍: ദീപികയുടെ ക്ലീവേജ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത പണി</strong>അടുത്ത പേജില്‍: ദീപികയുടെ ക്ലീവേജ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത പണി

English summary
Education minister Smriti Irani has denied a newspaper report that CBSE schools might have to remain open on Christmas Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X