കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ഡ്രസ് കോഡുമായി സ്‌കോട്ടിഷ് ചര്‍ച്ച് കോളജ്, കോളേജില്‍ കുട്ടിപ്പാവാട നിരോധിച്ചു

  • By Aiswarya
Google Oneindia Malayalam News

കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ സ്‌കോട്ടിഷ് ചര്‍ച്ച് കോളജില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുതിയ ഡ്രസ് കോഡ്. പുതിയ ഡ്രസ് കോഡുമായി അധികൃതര്‍ നോട്ടീസ് ഇറക്കി . കോളജില്‍ ധരിച്ചു വരുന്ന വസ്ത്രം പരിതസ്ഥിതിയില്‍ നിന്ന് നമ്മള്‍ പഠിക്കുന്നതിന്റെ പ്രാധാന്യമാണ് കാണിക്കുന്നതെന്നും കാമ്പസിന്റെ സുരക്ഷിതത്വത്തിനും വൃത്തിക്കും അച്ചടക്കത്തിനും മാന്യമായ വസ്ത്രധാരണം ആവശ്യവുമാണെന്നാണ് കോളജ് അധികൃതര്‍ ഇറക്കിയ നോട്ടീസില്‍ പറയുന്നത്.

കോളജ് അധികൃതര്‍ ഇറക്കിയ നോട്ടീസ് പ്രകാരം കാമ്പസില്‍ ഇനി മുതല്‍ വിദ്യാര്‍ഥികളോ അധ്യാപകരോ റൗണ്ട് നെക്ക് ടീഷര്‍ട്ടുകളോ, ഇറുകിയതോ ഇറക്കമില്ലാത്തതോ ആയ ഷര്‍ട്ടുകളോ ധരിക്കാന്‍ പാടില്ല. എഴുത്തുകള്‍ ഉള്ള ടീ ഷര്‍ട്ടുകള്‍ക്കും നിരോധനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

girl-fashion-stylish-girly

കുട്ടിപ്പാവാടകള്‍ നിരോധിച്ചു എന്നാല്‍ പാന്റുകള്‍ക്കും കാല്‍മുട്ടിറങ്ങി നില്‍ക്കുന്ന കീറലുകളില്ലാത്ത പാവാടകള്‍ക്കും നിരോധമില്ല. സാരികളും ചുരിദാറുകളും ധരിക്കുന്നത് മാന്യമായിട്ടായിരിക്കണം. ആണ്‍കുട്ടികള്‍ കമ്മലുകള്‍ ധരിക്കുന്നതിനും കാമ്പസില്‍ പുതിയ നോട്ടീസ് പ്രകാരം നിരോധമുണ്ട്.

അധികൃതരുടെ പുതിയ നിയമത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സാമൂഹ്യപ്രവര്‍ത്തകരും വിഷയത്തില്‍ പ്രതിഷേധസ്വരം ഉയര്‍ത്തി കഴിഞ്ഞു.

English summary
As its new order imposing dress code to the students attracted wide-spread criticism, Scottish Church College in Kolkata issued a notice defending its decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X