'രാത്രിയിൽ പാട്ടും ഫോൺ വിളിയും വേണ്ട'; പുതിയ മാർഗനിർദ്ദേശങ്ങളുമായി റെയിൽവേ

ദില്ലി: ട്രെയിനിൽ രാത്രി യാത്ര സംബന്ധിച്ച് പുതിയ മാർഗനിർദ്ദേശവുമായി റെയിൽവെ. രാത്രിയിൽ യാത്രക്കാർ ഉച്ചത്തിൽ സംസാരിക്കാനോ പാട്ടുകൾ വലിയ ശബ്ദത്തിൽ വെക്കാനോ പാടില്ലെന്ന് പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. അനാവശ്യമായി ലൈറ്റുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഉണ്ട്. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് റെയിൽവേ മാർഗനിർദ്ദേശത്തിൽ പറയുന്നു.
1.സ്വന്തം സീറ്റിലോ , കമ്പാർട്ട്മെന്റിലോ കോച്ചിലോ ഒരു യാത്രക്കാരനും ഉച്ചത്തിൽ മൊബൈലിൽ സംസാരിക്കാൻ പാടില്ല
2.ഇയർഫോണില്ലാതെ ഉയർന്ന ഡെസിബെലിൽ സംഗീതം കേൾക്കരുത്.
രാത്രി 10 മണിക്ക് ശേഷം ലൈറ്റ് അണച്ചിരിക്കണം.
3.കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് രാത്രി 10 മണിക്ക് ശേഷം ആശയവിനിമയം നടത്താൻ അനുവാദമില്ല.
4.10 മണിക്ക് ശേഷം മധ്യ ബെർത്തിലുള്ള സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാൻ ലോവർ ബെർത്തുകാരൻ അനുവദിക്കണം
5.ട്രെയിൻ സർവീസുകളിൽ ഓൺലൈൻ ഭക്ഷണം രാത്രി 10ന് ശേഷം നൽകാനാകില്ല. എന്നിരുന്നാലും, ഇ-കാറ്ററിങ് സേവനങ്ങൾ ഉപയോഗിച്ച് രാത്രിയിൽ ഭക്ഷണമോ പ്രഭാതഭക്ഷണമോ മുൻകൂട്ടി ഓർഡർ ചെയ്യാം
6.രാത്രി 10 മണിക്ക് ശേഷം, യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാൻ ടിടിഇക്ക് വരാൻ കഴിയില്ല
7.ട്രെയിനുകളിൽ പൊതു മര്യാദകൾ പാലിക്കാനും സഹയാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ ഇടപെടാനും ഓൺ-ബോർഡ് ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർ), കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
8.കൂടാതെ, പുകവലി, മദ്യപാനം എന്നിവയും അനുവദനീയമല്ല. തീവണ്ടി കമ്പാർട്ടുമെന്റുകളിൽ പൊതുജനങ്ങളുടെ സ്വീകാര്യതയ്‌ക്കെതിരായ ഏത് പ്രവർത്തനവും അനുവദനീയമല്ല.
പുതിയ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുംം റെയിൽവേ അറിയിച്ചു.












Click it and Unblock the Notifications