കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗകര്യങ്ങള്‍ വേണ്ട,യോഗി ആദിത്യനാഥ് സിംപിളും പവര്‍ഫുള്ളുമാണ്!!!

എളിമയില്‍ ജീവിക്കാനറിയാമെന്ന് യോഗി

Google Oneindia Malayalam News

ലക്‌നൗ: എളിമയില്‍ ജീവിക്കാനറിയാമെന്നും ഒദ്യോഗിക യാത്രകളില്‍ തനിക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും ഒരുക്കേണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതു സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കൈമാറി. മുഖ്യമന്ത്രിയുടെ സന്ദര്‍ശന അവസരങ്ങളില്‍ ഒരുക്കുന്ന സൗകര്യങ്ങളെ കുറിച്ച് ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.

ജനങ്ങള്‍ക്ക് ബഹുമാനം ലഭിച്ചാല്‍ മാത്രമേ മുഖ്യമന്ത്രിയെന്ന രീതിയില്‍ തനിക്കും ബഹുമാനം ലഭിക്കൂ. വളരെ താഴ്ന്ന രീതിയില്‍ ജീവിക്കാന്‍ ശീലിച്ചവനാണ് താന്‍. അതുകൊണ്ടു തന്നെ യാത്രകളുടെ സമയത്ത് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ട ആവശ്യമില്ല. യോഗി ആദിത്യനാഥ് പറഞ്ഞു.

 yogi

കശ്മീരില്‍ പാകിസ്താന്‍ സൈനികര്‍ വധിച്ച ബിഎസ്എഫ് ജവാന്‍ പ്രേം സാഗറിന്റെ വീട്ടില്‍ നടത്തിയ സന്ദര്‍ശനം വിവാദമായിരുന്നു. യോഗിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സൗകര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ ഒരുക്കിയത്. മതിയായ സൗകര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി മരിച്ച ജവാന്റെ വീട്ടില്‍ സോഫ, എസി, പ്രത്യേക കര്‍ട്ടനുകള്‍ ,കസേരകള്‍, കാര്‍പ്പറ്റ് എന്നിവയെല്ലാം സജ്ജീകരിച്ചിരുന്നു. യോഗിയുടെ സന്ദര്‍ശനത്തിനു ശേഷം ഇവയെല്ലാം തിരികെ കൊണ്ടുപോകുകയും ചെയ്തു. സൗകര്യങ്ങളൊരുക്കുന്നതു വരെ സന്ദര്‍ശനം വൈകിപ്പിക്കുകയും ചെയ്തിരുന്നു. മുഷാഹറില്‍ യോഗി പങ്കെടുത്ത പരിപാടിയില്‍ ആളുകള്‍ക്ക് സോപ്പും ഷാമ്പുവും വിതരണം ചെയ്തിരുന്നതും വിവാദം സൃഷ്ടിച്ചിരുന്നു.

English summary
Yogi Adityanath instructed his officers not to make any special arrangements for him when he tours the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X