കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താക്കറെയുടെ ആവശ്യം തള്ളി സുപ്രീം കോടതി; ഇനി തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം, ഷിന്‍ഡെയ്ക്ക് ആശ്വാസം

Google Oneindia Malayalam News

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ 'യഥാര്‍ത്ഥ' ശിവസേനയെ ആരാണ് (ഏകനാഥ് ഷിന്‍ഡെയോ ഉദ്ധവ് താക്കറെയോ) നയിച്ചത് എന്ന് തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ക്യാമ്പിന്റെ വലിയ വിജയമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

ഏകനാഥ് ഷിന്‍ഡെയുടെയും ഉദ്ധവ് താക്കറെയുടെയും നേതൃത്വത്തില്‍ ശിവസേനയില്‍ ചേരിതിരിവ് ഉണ്ടാക്കിയ ഭിന്നതയെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വിഷയം ചൊവ്വാഴ്ച പരിഗണിച്ചത്.

FD

'യഥാര്‍ത്ഥ' ശിവസേനയ്ക്കും പാര്‍ട്ടി ചിഹ്നത്തിനും മേലുള്ള ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ അവകാശവാദം തീരുമാനിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ തടയണം എന്നാണ് ഉദ്ധവ് താക്കറെ ക്യാമ്പ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ വര്‍ഷം ജൂണിലാണ് മഹാരാഷ്ട്രയിലെ എം വി എ സര്‍ക്കാരിനെ വീഴ്ത്തി ഏക്‌നാഥ് ഷിന്‍ഡെ വിമത നീക്കം നടത്തിയത്.

ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിന് എതിരെ (ശിവസേന- എന്‍ സി പി- കോണ്‍ഗ്രസ് ) ഏകനാഥ് ഷിന്‍ഡെയും മറ്റ് 39 എം എല്‍ എമാരും നയിച്ച കലാപത്തെ തുടര്‍ന്ന് താഴെ വീഴുകയായിരുന്നു. പിന്നാലെ ജൂണ്‍ 30ന് ബി ജെ പി പിന്തുണയോടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു.

സെലിബ്രിറ്റികള്‍ക്കും അവകാശങ്ങളുണ്ട്, ഈ മനുഷ്യന്‍ എന്ത് പിഴച്ചു? ഷാരൂഖിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതിസെലിബ്രിറ്റികള്‍ക്കും അവകാശങ്ങളുണ്ട്, ഈ മനുഷ്യന്‍ എന്ത് പിഴച്ചു? ഷാരൂഖിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

കൂറുമാറ്റം, ലയനം, അയോഗ്യത എന്നിവയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ച് ഉദ്ധവ് താക്കറെയുടെയും ഏക്‌നാഥ് ഷിന്‍ഡെയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഓഗസ്റ്റ് 23 ന് സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന് റഫര്‍ ചെയ്തിരുന്നു.

'ആരും ഇതില്‍ വീഴരുത്... മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി'ആരും ഇതില്‍ വീഴരുത്... മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി

'യഥാര്‍ത്ഥ' ശിവസേനയായി തങ്ങളെ പരിഗണിക്കണമെന്നും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം നല്‍കണമെന്നുമുള്ള ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന്റെ അപേക്ഷയില്‍ ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് (ഇ സി ഐ) ആവശ്യപ്പെട്ടിരുന്നു.

അതേസമയം കഴിഞ്ഞ ആഴ്ചയാണ് ദസറ റാലി നടത്താന്‍ ബോംബെ ഹൈക്കോടതി ഉദ്ധവ് താക്കറെ വിഭാഗത്തിന് അനുമതി നല്‍കിയത്. ഇത് ഏക്‌നാഥ് ഷിന്‍ഡെ ക്യാംപിനെതിരായ വിജയമായി താക്കറെ വിഭാഗം ആഘോഷിച്ചിരുന്നു.

English summary
no stay on Election Commission's proceedings to decide who led 'real' Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X