ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2022: സഖ്യത്തിനില്ല ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി
ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ നിലപാട് വ്യക്തമാക്കി ബിഎസ്പി. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യമുണ്ടാക്കി മത്സരിച്ചപ്പോഴുള്ള കയ്പേറിയ അനുഭവങ്ങൾ പങ്കുവെച്ച സംഭവങ്ങൾ ഓർമിപ്പിച്ചുകൊണ്ടാണ് ബിഎസ്പി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് പോരാടുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന് ബിഎസ്പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയാണ് ശനിയാഴ്ച വ്യക്തമാക്കിയത്.

ബിഎസ്പി എപ്പോഴും പ്രതിപക്ഷത്തിനൊപ്പം നിൽക്കുമ്പോഴും തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മിശ്ര പറഞ്ഞു. നിർണായക ബില്ലുകളിൽ ബിഎസ്‌പി പലപ്പോഴും സർക്കാരുമായി വോട്ടുചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ദേശീയവും പൊതുജനവുമായ താൽപ്പര്യങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവ്വം ആലോചിച്ച ശേഷമാണ് ഇത് ചെയ്തതെന്നായിരുന്നു സതീഷ് ചന്ദ്ര മിശ്രയുടെ പ്രതികരണം. ദി ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

"ഇത് ഡോ. അംബേദ്കറുടെ ചിന്തയ്ക്ക് അനുസൃതമായിരുന്നു. ബിജെപി പോലും ആശ്ചര്യപ്പെട്ടു, ഈ നീക്കത്തെ ഞങ്ങൾ പിന്തുണയ്ക്കുമെന്ന് അറിയില്ലായിരുന്നു. ഈ ചിന്ത വളരെ ന്യായയുക്തമായിരുന്നു - രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജമ്മു കശ്മീരിലെ മുസ്ലീങ്ങളുടെ എണ്ണം കുറവാണെങ്കിലും, പുറത്തുനിന്നുള്ള ആളുകളെ വിവാഹം കഴിക്കുന്നതിലും അവിടെ വസ്തുവകകൾ സ്വന്തമാക്കുന്നതിലും അവിടെ സ്ഥിര പൗരന്മാരാകുന്നതിലും നിയന്ത്രണങ്ങളുണ്ടെന്നാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൽ 370 റദ്ദാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത്.

വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണോ അതോ യോഗി ആദിത്യനാഥിനെതിരെയാണോ എന്ന ചോദ്യത്തിന് മിശ്ര നേരിട്ട് മറുപടി നൽകിയില്ല, പകരം വരുന്ന തിരഞ്ഞെടുപ്പ് യുപിക്ക് വേണ്ടിയാണ് മറിച്ച് രാജ്യത്തിന് വേണ്ടിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പറഞ്ഞു. യുപി തിരഞ്ഞെടുപ്പിൽ ഒരു വശത്ത് യോഗിജിയും മറുവശത്ത് മായാവതിയുമാണ്. ബിഎസ്പി ആദിത്യനാഥ് സർക്കാരിനെ സംസ്ഥാനത്ത് നിന്ന് പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ വീണ്ടും അധികാരത്തിലെത്താൻ ദളിതുകളെയും ബ്രാഹ്മണരെയും ഒരുപോലെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളാണ് ബിഎസ്പി നടത്തിവരുന്നത്. ബിഎസ് അധികാരത്തിലെത്തിയാൽ ബ്രാഹ്മണരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മായാവതി ഉറപ്പ് നൽകിയിട്ടുണ്ട്.
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

പ്രതിപക്ഷ ഐക്യം സംബന്ധിച്ച ബിഎസ്പിയുടെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ കോൺഗ്രസിന്റെ നിലപാടിനെക്കുറിച്ചാണ് ബിഎസ്പി നേതാവ് പ്രതികരിച്ചത്. ഞങ്ങൾക്ക് 40-41 എംപിമാർ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ കോൺഗ്രസിനെ പിന്തുണച്ചു, പക്ഷേ അവർ എന്താണ് ചെയ്തത്? രാജസ്ഥാനിലെ ഞങ്ങളുടെ എംഎൽഎമാരെ അവർ കൊണ്ടുപോയി ... ഹിമാചൽ, മറ്റ് ചില സ്ഥലങ്ങളിലും കോൺഗ്രസ് ബിഎസ്പിയെ തകർക്കാൻ നിങ്ങൾ ഇതെല്ലാം ചെയ്യുന്നു ... മറുവശത്ത്, ബിഎസ്പി എപ്പോഴും നിങ്ങളോടൊപ്പം നിൽക്കണമെന്ന് നിങ്ങൾ പറയുന്നു- മിശ്ര ചോദിക്കുന്നു. ഉത്തർപ്രദേശിൽ ത്രികോണ മത്സരം ഉടലെടുത്താൽ ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കില്ലെന്നാണ് ബിഎസ്പി വ്യക്തമാക്കിയിട്ടുള്ളത്.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേനയും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന 403 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ നിർത്തുമെന്നും ശിവസേന ശനിയാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യം രൂപീകരിച്ചിട്ടില്ല. എന്നാൽ സംസ്ഥാനത്ത് ഏതെങ്കിലുമൊരു പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല. ഉത്തർപ്രദേശിലെ ശിവസേന നേതാക്കൾ ലക്നൗവിൽ ഒരു യോഗം നടത്തുകയും സംസ്ഥാനത്തെ എല്ലാ സീറ്റുകളിൽ നിന്നും മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരം.

ശനിയാഴ്ച നടന്ന ശിവസേന യോഗത്തിൽ യുപി ശിവസേന അധ്യക്ഷൻ ഠാക്കൂർ അനിൽ സിംഗ് സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ 'ജംഗിൾ രാജ്' നിലനിൽക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ സമ്പ്രദായവും ആരോഗ്യ മേഖല, കോവിഡ്, കർഷക പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ പാർട്ടി നേതൃത്വം ആലോചന നടത്തിയെന്നാണ് ശിവസേന നേതാക്കൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.

2022 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിജെപിയും സമാജ്‌വാദി പാർട്ടിയും കോൺഗ്രസും സംസ്ഥാനത്ത് ഔദ്യോഗികമായി പ്രചാരണം ആരംഭിച്ച ദിവസം തന്നെയാണ് ശിവസേനയുടെ പ്രഖ്യാപനവും പുറത്തുവരുന്നത്. നേരത്തെ മഹാരാഷ്ട്രയിൽ ശിവസേന- ബിജെപി സഖ്യമുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ 25 വർഷം നീണ്ടുനിന്ന ബിജെപി- ശിവസേന സഖ്യത്തിന് അന്ത്യം കുറിച്ചിരുന്നു. അതിനാൽ ബിജെപിയുമായി ശിവസേന ബാന്ധവമുണ്ടാക്കാനുള്ള സാധ്യതകളും കുറവാണ്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ലക്‌നൗവിലെത്തി കോൺഗ്രസ് നേതാക്കളുമായി തിരഞ്ഞെടുപ്പിന് മുന്നോടിയായി മാരത്തൺ മീറ്റിംഗുകളും നടത്തിയിരുന്നു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"









Click it and Unblock the Notifications