കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍ആര്‍സിയുണ്ടോ? രാഹുല്‍ മറുപടി പറയണമെന്ന് പ്രശാന്ത് കിഷോര്‍!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ സത്യഗ്രഹം നടത്തിയിരുന്നു. എല്ലാവരും സമരം ഏറ്റെടുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ എന്‍ആര്‍സിയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുലിന്റെ നിലപാട് എന്താണെന്ന് ചോദിച്ചിരിക്കുകയാണ് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍.

1

നിലവില്‍ ഛത്തീസ്ഗഡിലാണ് എന്‍ആര്‍സി നടപ്പാക്കില്ലെന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പറയാനുള്ള നിലപാട് രാഹുലിനുണ്ടോ എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. പൗരത്വ നിയമം, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്കൊപ്പം രാഹുല്‍ ചേര്‍ന്നതില്‍ വലിയ സന്തോഷമുണ്ട്. അതില്‍ നന്ദി അറിയിക്കുന്നുവെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

പൊതുജനങ്ങളുടെ സമരങ്ങള്‍ക്ക് പുറമേ ഓരോ സംസ്ഥാനങ്ങളും എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പറയേണ്ടതുണ്ട്. ഈ വിഷയം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും രാഹുലിനോട് പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പറയുന്നതല്ല, മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ഉറക്കെ വിളിച്ച് പറയണം.

പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ വോട്ടുചെയ്തു എന്നത് പ്രധാന കാര്യമല്ല. അതുകൊണ്ട് എന്‍ആര്‍സിയെയോ പൗരത്വ നിയമത്തെയോ തടയാന്‍ സാധിക്കില്ല. അത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് രാഹുല്‍ തന്നെ പറയണം. ഞാന്‍ പറയുന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാവേണ്ടതില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. നേരത്തെ പ്രശാന്ത് കിഷോര്‍ സമ്മര്‍ദം ശക്തമാക്കിയതോടെ നിതീഷ് കുമാര്‍ ബീഹാറില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു.

 എന്‍ആര്‍സി നോട്ടുനിരോധനം പോലെയാണ്... വിജയത്തില്‍ ഹേമന്ദ് സോറന്റെ ആദ്യ പ്രതികരണം ഇങ്ങനെ എന്‍ആര്‍സി നോട്ടുനിരോധനം പോലെയാണ്... വിജയത്തില്‍ ഹേമന്ദ് സോറന്റെ ആദ്യ പ്രതികരണം ഇങ്ങനെ

English summary
no to nrc make offficial prashant kishore to rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X