അറുപത് ശതമാനം ടോയ്‌ലറ്റിലും വെള്ളമില്ല; ഇതോ മോദിയുടെ സ്വച്ഛ് ഭാരത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം പണിത അറുപത് ശതമാനം ടോയ്‌ലറ്റുകളും ഉപയോഗ ശൂന്യമെന്ന് റിപ്പോര്‍ട്ട്. പദ്ധതി പ്രകാരം നിര്‍മിച്ച ടോയ്‌ലറ്റുകളില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്നാണ് ഉപയോഗശൂന്യമായത്. 2019ഓടെ പൊതുസ്ഥലത്തെ മലമൂത്രവിസര്‍ജനം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വച്ഛ് ഭാരത് പദ്ധതിയില്‍ ടോയ്‌ലറ്റുകള്‍ നിര്‍മിച്ചുതുടങ്ങിയത്.

എന്നാല്‍, National Sample Survey Office (NSSO) എന്ന സര്‍ക്കാര്‍ സംഘടന നടത്തിയ സര്‍വേയില്‍ അറുപത് ശതമാനത്തോളം ടോയ്‌ലറ്റുകളും ഉപയോഗശൂന്യമായി കണ്ടെത്തി. 2014ല്‍ എന്‍ഡിഎ ഭരണത്തിലെത്തിയശേഷം 3.5 കോടി ടോയ്‌ലറ്റുകളാണ് പുതുതായി പണിതീര്‍ത്തത്. ടോയ്‌ലറ്റുകള്‍ പണിയാനായി പാവപ്പെട്ടവര്‍ക്ക് 9,000 രൂപയും മറ്റുള്ളവര്‍ക്ക് 3,000 രൂപയും സബ്‌സിഡിയായും നല്‍കി.

toilet

എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ 55.4 ശതമാനം പേരും നഗരപ്രദേശങ്ങളില്‍ 7.5 ശതമാനംപേരും ഇപ്പോഴും ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നില്ലെന്ന് സര്‍വേയില്‍ കണ്ടെത്തി. ശരിയായ രീതിയില്‍ ജലവിതരണ സംവിധാനം ഇല്ലാത്തതും, ടോയ്‌ലറ്റ് നിര്‍മാണത്തിലെ അശാസ്ത്രീയതുമാണ് ഇവ ഉപയോഗശൂന്യമാകാന്‍ ഇടയായത്.

വെള്ളത്തിന്റെ അപര്യാപ്തതമൂലം പുതായി പണിത ടോയ്‌ലറ്റുകള്‍ സ്‌റ്റോര്‍ റൂമുകളായും അടുക്കളയായും ഉപയോഗിക്കുന്നവരും ഗ്രാമങ്ങളില്‍ വര്‍ധിച്ചുവരുന്നതായി സര്‍വേയില്‍ പറയുന്നുണ്ട്.

English summary
No water in 60% toilets puts question mark over Modi govt’s Swachh Bharat mission
Please Wait while comments are loading...