കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക അതിക്രമം; ഐഎഎസ് ഉദ്യോഗസ്ഥയുടെ പോസ്റ്റ് വൈറലായി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്തെവിടെയും സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. തനിക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമവും അതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും വിവരിച്ച് യുവ ഐഎഎസ് ഓഫിസറായ റിജു ബാഫ്‌നയാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

ഇന്ത്യയില്‍ ഒരു പെണ്‍കുട്ടിയും ജനിക്കരുതേ എന്നാണ് പ്രാര്‍ഥനയെന്ന് റിജു പറയുമ്പോള്‍ വളരെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥയായിട്ടുപോലും സ്ത്രീകള്‍ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ കിട്ടുന്ന പരിഗണന വെളിവാക്കുന്നു. മനുഷ്യാവകാശ കമ്മിഷനിലെ അംഗമായ സന്തോഷ് ചാബി റിജുവിനെതിരെ നടത്തിയ ലൈംഗിക അതിക്രമമാണ് അവരെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

fb

സന്തോഷ് ചാബി റിജുവിന് തുടര്‍ച്ചയായി അശ്ലീല മെസേജുകള്‍ അയക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് റിജു സന്തോഷിനെതിരെ കേസ് ഫയല്‍ ചെയ്തു. കേസ് വന്നതോടെ സന്തോഷ് ചാബിയെ ജോലിയില്‍ നിന്നും കലക്ടര്‍ ഉടനടി നീക്കുകയും ചെയ്തു. എന്നാല്‍ കേസിന്റെ വിചാരണ വേളയില്‍ കോടതിയില്‍ തനിക്ക് അപമാനം സഹിക്കേണ്ടിവന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മൊഴി നല്‍കാനായി കോടതിയിലെത്തിയ റിജു തനിക്ക് സ്വകാര്യതവേണമെന്നും അഭിഭാഷകരെ പുറത്താക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഒരു അഭിഭാഷകന്‍ ഇതേചൊല്ലി റിജുവിനോട് തര്‍ക്കിച്ചു. കോടതിയില്‍ നിങ്ങളുടെ അധികാരമൊന്നും നടപ്പില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. എന്നാല്‍ സ്ത്രീയെന്ന നിലയില്‍ മാത്രമാണ് താന്‍ സ്വകാര്യത ആവശ്യപ്പെട്ടതെന്ന് റിജു മറുപടി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം കാട്ടിയുള്ള റിജുവിന്റെ പോസ്റ്റ് മണിക്കൂറുകള്‍ക്കകം നൂറുകണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തത്.

English summary
No woman should be born in India; A young IAS officer facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X