Get Updates
Get notified of breaking news, exclusive insights, and must-see stories!

മള്‍ട്ടിടാസ്‌കിങില്‍ സ്ത്രീകളെ പിന്നിലാക്കാന്‍ ആര്‍ക്കും കഴിയില്ല: മോദി

ദില്ലി: ഒരേ സമയം ഒന്നില്‍ കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യുന്ന കാര്യത്തില്‍ സ്ത്രീകളെ പിന്നിലാക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയില്‍ വനിതാ ജനപ്രതിനിധികളുടെ ദേശീയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് വനിതാ ജനപ്രതിനിധികളുടെ കോണ്‍ഫറന്‍സ് നടക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട വനിതാ രാഷ്ട്രീയ നേതാക്കളെല്ലാം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

മള്‍ട്ടി ടാസ്‌കിങിന്റെ കാര്യത്തില്‍ സ്‌ക്രീകളെ പിന്നിലാക്കാന്‍ ആര്‍ക്കും കഴിയില്ല. അതാണ് ഒരു സ്ത്രീയുടെ ശക്തി. അക്കാര്യത്തില്‍ നമ്മള്‍ക്കെല്ലാം വളരെയധികം അഭിമാനിക്കാം. ഒരു രാജ്യത്തെ ശക്തമാക്കാന്‍ റോഡുകളും കെട്ടിടങ്ങളുമല്ല നല്ല പൗരന്മാരാണ് വേണ്ടത്. നല്ല പൗരന്മാരുണ്ടാകുന്നത് അമ്മമാരിലൂടെയാണ്. ഒരു രാജ്യത്തെ ശാക്തീകരിക്കുന്നതില്‍ അമ്മമാരുടെ ഭാഗം നിര്‍ണായകമാണ് - മോദി പറഞ്ഞു.

modi

മുന്‍ രാഷ്ട്രപത്രി പ്രതിഭാ പാട്ടീലും സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയിരുന്നു. നിങ്ങള്‍ ഒരു പുരുഷന് വിദ്യാഭ്യാസം കൊടുത്താന്‍ അത് ഒരാള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നു. അതേസമയം ഒരു സ്ത്രീക്ക് വിദ്യാഭ്യാസം കൊടുത്താല്‍ അത് ഒരു കുടുംബത്തിന് വിദ്യാഭ്യാസം കൊടുക്കുന്നതിന് തുല്യമാണ് - മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രതിഭാ പാട്ടീല്‍ പറഞ്ഞു.

ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ നേതൃത്വം നല്‍കുന്ന കോണ്‍ഫറന്‍സ് ശനിയാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഉദ്ഘാടനം ചെയ്തത്. പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം വേണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ അംഗസഖ്യയില്‍ 12 ശതമാനം പോലും സ്ത്രീകളില്ല എന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+