പഠിക്കാത്തതിന് അമ്മയുടെ വഴക്ക്.. ക്രിക്കറ്റ് ബാറ്റും പിസ കട്ടറും ഉപയോഗിച്ച് കൊല! ഒടുക്കം പിടിയിൽ
നോയിഡ: അമ്മയേയും പന്ത്രണ്ട് വയസ്സുള്ള സഹോദരിയേയും ക്രൂരമായി കൊലപ്പെടുത്തിയ പതിനാറുകാരന്‍ പോലീസ് പിടിയില്‍. പഠിക്കാന്‍ നിര്‍ബന്ധിച്ചതിന്റെ പേരിലാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ചും പിസ കട്ടര്‍ ഉപയോഗിച്ച് കുത്തിയുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പതിനാറുകാരനെ നാല് ദിവസത്തെ തിരച്ചലിന് ഒടുവിലാണ് പോലീസ് കണ്ടെത്തിയത്. പഠനത്തില്‍ പിന്നോക്കമായ മകനെ അമ്മ ശകാരിച്ചിരുന്നു. സഹോദരി പഠിത്തത്തില്‍ മുന്‍പന്തിയില്‍ ആയിരുന്നത് പതിനാറുകാരനെ അസൂയാലുവുമാക്കി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

സംഭവ ദിവസം പഠിക്കാത്തതിന് മകനെ അമ്മ ശകാരിച്ചിരുന്നു. രാത്രി അമ്മ ഉറങ്ങിക്കിടക്കവേ മകന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ടുണര്‍ന്ന സഹോദരിയേും പതിനാറുകാരന്‍ കൊലപ്പെടുത്തി. വീട്ടില്‍ പിതാവ് ഇല്ലാത്ത നേരം നോക്കിയായിരുന്നു അതിക്രൂരമായ കൊലപാതകം. കൊലയ്ക്ക് ശേഷം വീട്ടില്‍ നിന്നും പണവുമായി മുങ്ങിയ പതിനാറുകാരന്‍ വാരാണസിയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications