പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു!!! യുവാവിന് ഒരു സംഘം ആളുകളുടെ മർദനം!!!

  • Posted By:
Subscribe to Oneindia Malayalam

ലക്നൗ: പൊതു സ്ഥലത്ത് മുത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിന് ഒരു സംഘം ആളുകളുടെ മർദനം. ഉത്തർ പ്രദേശിലെ നോയിഡയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നോയിഡ സ്വദേശിയായ ഗൗരവ് വസോയ എന്ന യുവാവിനാണ് ആക്രമികളുടെ മർദനമേറ്റത്.

പല രഹസ്യങ്ങളും അറിയാം... ഒന്നും വെളിപ്പെടുത്തില്ലെന്ന് ജഗദീഷ്; പക്ഷേ ഒന്ന് വെളിപ്പെടുത്തി

സംഭവത്തെ പറ്റി പറയുന്നതിങ്ങനെ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപോകുന്നതിനിടെ പൊതു സ്ഥലത്ത് ഒരാൾ മുത്രമൊഴിക്കുന്നതു കണ്ടു. തുടർന്ന് ഇതിനെ ചോദ്യം ചെയ്തതോടെ ഇയാളുമായി വാക്കുതർക്കമുണ്ടായതായി ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ഗൗരവിനെ ഒരു കൂട്ടം ആളുകൾ പിന്തുടർന്ന് എത്തി മർദിക്കുകയും ഇയാളെ കല്ലെറിയുകയുമായിരുന്നു.

urin

ഗൗരവ് വസോസയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്. അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇതിനു മുൻപും സമാനമായ സംഭവം ദില്ലിയിൽ നടന്നിട്ടുണ്ട്. പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആളുകൾ മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസാണ് ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്തു വിട്ടത്

English summary
A 32-year-old man was allegedly beaten up by a mob on Thursday evening after he objected to a man urinating in a public place at Sector 49 in Noida in Uttar Pradesh, according to a Hindustan Times report. This is the second incident in the country in two months.
Please Wait while comments are loading...