ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക 21 മുതല്‍, ഗുജറാത്ത് കാവിയണിയുമോ!

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ ചൊവ്വാഴ്ച മുതല്‍ സ്വീകരിക്കും. നവംബര്‍ 21 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നവംബര്‍ 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 നിയമസഭാ സീറ്റുളിലേയേക്കാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ടം ഡിസംബര്‍ 14നുമാണ് നടക്കുക.

ചിന്നമ്മ വീണ്ടും കുടുങ്ങും!! റെയ്ഡില്‍ പിടിച്ചെടുത്തത് 1,430 കോടി, കേന്ദ്രം അണ്ണാഡിഎംകെയെക്കെതിരെ കുരുക്ക് മുറുക്കുന്നു!!

ഗുജറാത്തില്‍ ഹര്‍ദികിനെതിരെ പണി തുടങ്ങി: അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍! ഹര്‍ദിക് പറയുന്നു!!

രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്രിക്കാനുള്ള തിയ്യതി നവംബര്‍ 20നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുക. . നവംബര്‍ 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയവും അനുവദിക്കും. എന്നാല്‍ ഗുജറാത്തില്‍ കനത്ത പോരാട്ടത്തിനൊരുങ്ങുന്ന ബിജെപിയും കോണ്‍ഗ്രസും ഇതുവരെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 25ാമത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഫിലിപ്പൈന്‍സിലേയ്ക്ക്പോയ നരേന്ദ്ര മോദി തിരിച്ചെത്തിയ ശേഷമായിരിക്കും ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്രഖ്യാപനമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

evms7-02-1

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശനവും പ്രചാരണവും പൂര്‍ത്തിയാക്കി ദില്ലിയിലേയ്ക്ക് മടങ്ങിയ ശേഷം മാത്രമായിരിക്കും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് ദിവസത്തേ സന്ദര്‍ശത്തിന് വേണ്ടിയായിരുന്നു രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തിയത്. ബിജെപിയെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച പാട്ടീദാര്‍ സമുദായത്തിന്‍രെ വോട്ടുകള്‍ കൈക്കലാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

English summary
The nomination filing process is slated to begin on Tuesday and will conclude on 21st November. Scrutiny of

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്