അസമും അരുണാചലും മണിപ്പൂരും മഴക്കെടുതിയില്‍: സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രം, 80 മരണം!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വടക്കുകിഴക്കേന്ത്യയില്‍ മഴയിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 80 ആയി. 17 ലക്ഷം പേര്‍ ഒറ്റപ്പെട്ടതായാണ് വിവരം. കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗിന്‍റെ നേതൃത്വത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി 58 ജില്ലകളെയാണ് ഏറ്റവുമധികം മഴക്കെടുതി ബാധിച്ചിട്ടുള്ളത്. മൂന്ന് സംസ്ഥാനങ്ങളിലുമായി 80 ഓളം പേര്‍ക്കാണ് വെള്ളപ്പൊക്കവും മഴക്കെടുതിയും മൂലം വാസസ്ഥലം നഷ്ടമായത്. അസമിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ 26 ജില്ലകളിലും കനത്ത നാശമാണ് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സൃഷ്ടിച്ചചത്. 17 പേരെ കെടുതി ബാധിച്ചുവെന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള വിവരം.

 flo-14-1500008967

മഴക്കെടുതി ബാധിച്ച സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ ഇന്‍റര്‍ മിനിസ്റ്റീരിയല്‍ സംഘം സ്ഥിതി മനസ്സിലാക്കുന്നതിനായി ഏരിയല്‍ സര്‍വേ നടത്തിയിരുന്നു. ഇതിന് പുറമേ ബഹിരാകാശ സാങ്കേതിക വിദ്യയിലെയും ഐഎസ്ആര്‍ഒയിലെയും വിദഗ്ദരെ ഉപയോഗിച്ച് വെള്ളപ്പൊക്കവും മഴക്കെടുതിയും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിക്കുന്നതിനെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ ആലോചനകള്‍ നടത്തിവരുന്നുണ്ട്.

floo-

അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിന്‍റെ 77 ശതമാനവും 134 ആന്‍റി പോച്ചിംഗ് ക്യാമ്പുകളും പ്രളയത്തില്‍ മുങ്ങി. ഇതോടെ മൃഗങ്ങളില്‍ പലതും ചത്തൊടുങ്ങുകയും ശേഷിക്കുന്നവ ഉയര്‍‌ന്ന പ്രദേശങ്ങളിലേയ്ക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഉള്‍പ്പെട്ട വംശനാശഭീഷണി നേരിടുന്ന 58 ഓളം മൃഗങ്ങളാണ് ചത്തൊടുങ്ങിയത്. എന്നാല്‍ മൃഗങ്ങളെ മോഷ്ടിച്ച സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

flood-14

അസമിലെ ധേമാജി, ലഖിപൂര്‍, ബിശ്വനാഥ്, സോണിത്പൂര്‍, ധരാംഗ്, നല്‍ബാരി, ബാര്‍പേട്ട, ബോങ്ഗെയ്ഗോണ്‍, ജോര്‍ഹട്ട്, മജുലി, സൗത്ത് സല്‍മാര, ശിവസാഗര്‍, ഗോല്‍പാര എന്നിവയുള്‍പ്പെടെ 28 ജില്ലകളെയാണ് ഏറ്റവുമധികം പ്രളയം ബാധിച്ചിട്ടുള്ളതെന്ന് ദുരന്തനിവാരണ സേന വ്യക്തമാക്കുന്നു. 2,450 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണുള്ളത്. 86,000 ഹെക്ടറോളം കാര്‍ഷിക വിളകളും പ്രളയത്തില്‍ നശിച്ചിട്ടുണ്ട്. അരുണാചലില്‍ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെയാണ് മഴക്കെടുതി കാര്യമായി ബാധിച്ചിട്ടുള്ളത്. മണിപ്പൂരിന് പുറമേ നാഗാലാന്‍റിന്‍റെ ഭാഗങ്ങളില്‍ നിന്നും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
Around 80 people have died so far in the Northeast due to floods and landslides that the Centre on Thursday termed "unprecedented".
Please Wait while comments are loading...