Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കുകിഴക്കന്‍ റെയില്‍വേ മൂന്ന് മാസത്തില്‍ ഈടാക്കിയത് 12.06 കോടി പിഴ

ബെംഗളൂരു: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തില്‍ റെയില്‍വേ ഈടാക്കിയത് 12.06 കോടി രൂപ പിഴ. ടിക്കറ്റ് എടുക്കാതെയാണ് ട്രെയിന്‍ യാത്രയെന്ന് കണക്കില്‍ നിന്നും വ്യക്തം.

171,578 കേസുകളാണ് മൂന്ന് മാസത്തില്‍ റെയില്‍വേ രജിസ്റ്റര്‍ ചെയ്തത്. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാര്‍, അനധികൃത യാത്രക്കാര്‍ എന്നിവര്‍ക്കായിരുന്നു പിഴ ചുമത്തിയത്. ടിക്കറ്റ് ഇല്ലാത്തെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ ദിവസത്തില്‍ കുറഞ്ഞത് 1910 കേസുകളാണ് ചാര്‍ജ് ചെയ്തിരുന്നത്.

 railway

ബുക്ക് ചെയ്യാതെ ലഗേജുകള്‍ കടത്തുന്നവര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. 13,467 കേസുകളാണ് ഇക്കൂട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അസമിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. 16 ലക്ഷത്തിലധികം കേസുകളാണ് അസമില്‍ മാത്രമായി ചാര്‍ജ് ചെയ്തത്.

റെയില്‍വേ ഡിപാര്‍ട്ട്‌മെന്റ് അപ്രതീക്ഷിതമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമകേടുകള്‍ കണ്ടെത്തിയത്. മൂന്ന് മാസത്തോളം തുടര്‍ന്ന പരിശോധന ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതില്‍ നിന്നും യാത്രക്കാരെ പിന്തിരിപ്പിച്ചിട്ടുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കണക്കുകള്‍ പ്രകാരം വര്‍ഷത്തില്‍ കോടികളുടെ നഷ്ടമാണ് റെയില്‍വേയ്ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും സംഭവിക്കുന്നത്. മൂന്ന് മാസം പിഴ മാത്രമായി 12 കോടിയോളം തുക ഈടാകാന്‍ കഴിഞ്ഞെങ്കില്‍ വര്‍ഷത്തില്‍ 144 കോടി രൂപയാണ് റെയില്‍വേയ്ക്ക് നഷ്ടം സംഭവിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+