കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനമുണ്ടായത് നമ്മുടെ ആഭ്യന്തര മന്ത്രി അറിഞ്ഞില്ല! മോദി മാജിക്കോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഏപ്രില്‍ 25 നാണ് ലോകത്തെ ഞെട്ടിച്ച് നേപ്പാളില്‍ അതി ശക്തമായ ഭൂചലനം ഉണ്ടായത്. അതോടൊപ്പം ഉത്തരേന്ത്യയും കുലുങ്ങി. എഴുപതോളം പേര്‍ മരിയ്ക്കുകയും ചെയ്തു.

ഇങ്ങനെ ഒരു സംഭവം നടന്നാല്‍ ആദ്യം അറിയേണ്ടത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയല്ലേ? പക്ഷേ നമ്മുടെ കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം അറിയുന്നത് പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് പറയുമ്പോള്‍ മാത്രമാണ്.

Rajnath Singh

എല്ലാ മന്ത്രിമാരേയും മറികടന്ന് നരേന്ദ്ര മോദി 'സൂപ്പര്‍' പ്രധാനമന്ത്രിയാകാന്‍ ശ്രമിയ്ക്കുകയാണെന്ന ആരോപണം ഭരണത്തിന്റെ തുടക്കം മുതലേ ഉണ്ട്. ഇതും അതിന്റെ ഭാഗമാണോ എന്ന് സംശയിച്ചാല്‍ ആരേയും കുറ്റം പറയാന്‍ പറ്റില്ല.

ലോക്‌സഭയില്‍ രാജ്‌നാഥ് സിംഗ് തന്നെ ഇക്കാര്യം സമ്മതിച്ചു എന്നതാണ് രസകരം. പ്രധാനമന്ത്രി ഫോണ്‍ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. ഇക്കാര്യം സമ്മതിയ്ക്കാന്‍ തനിയ്ക്ക് മടിയൊന്നും ഇല്ല. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ തനിക്ക് ലഭിക്കേണ്ട വിവരങ്ങള്‍ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂചലനം ഉണ്ടായ ഉടന്‍ തന്നെ അടിയന്തര പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇക്കാര്യം അറിയിക്കാനാണ് രാജ്‌നാഥിനെ വിളിച്ചത്. അപ്പോഴാണ് ആഭ്യന്തര മന്ത്രി വിവരം അറിയുന്നത്.

ദ്വാരകയില്‍ പ്രധാനമന്ത്രി കൂടി പങ്കെടുത്ത ചടങ്ങില്‍ നിന്ന് മടങ്ങുമ്പോഴാണ് ഭൂചലനം ഉണ്ടാകുന്നത്. രാജ്‌നാഥ് സിംഗ് ഈ സമയം കാറില്‍ ആയിരുന്നു. ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേധാവികളെ ഇപ്പോള്‍ വെട്ടിലാക്കിയിരിയ്ക്കുകയാണ്.

English summary
Home Minister Rajnath Singh on Monday made a frank admission in the Lok Sabha that he was not aware of the news of the devastating earthquake hitting Nepal on Saturday till Prime Minister Narendra Modi informed him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X