• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎന്നിനുള്ള കത്തില്‍ കുടുങ്ങിയത് ഖട്ടറും: കശ്മീരി പെണ്‍കുട്ടികളെക്കുറിച്ചുള്ള പരാമര്‍ശം വിനയായി

ശ്രീനഗര്‍: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ആയുധമാക്കിയതിന് പിന്നാലെ ഹരിയാണ മുഖ്യമന്ത്രിയുടെയും യുപിയിലെ ബിജെപി എംഎല്‍എയുടേയും പ്രസ്താവനയും ഏറ്റുപിടിച്ച് പാകിസ്താന്‍. കശ്മീരി യുവതികളെക്കുറിച്ചുള്ള ഹരിയാണ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഉന്നയിച്ചാണ് പാകിസ്താന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചിട്ടുള്ളത്. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതായതോടെ കശ്മീരിലെ വെളുത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാമെന്നായിരുന്നു ഖട്ടറിന്റെ പരാമര്‍ശം. ഖട്ടറിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് പാകിസ്താനും ഇതേറ്റുപിടിച്ചിട്ടുള്ളത്.

അക്രമ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയമായി; കണ്ണൂരിലെ സഖാക്കൾക്ക് സിപിഎം ക്ലാസ്!

കശ്മീരിര്‍ ലിംഗാടിസ്ഥാനത്തിലുള്ള അതിക്രമങ്ങളും യുദ്ധാഹ്വാനങ്ങളും ഉണ്ടെന്നാണ് പാകിസ്താന്‍ ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയ കത്തില്‍ ആരോപിക്കുന്നത്. മുസ്ലിം പാര്‍ട്ടി പ്രവര്‍ത്തകര്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ സന്തോഷത്തിലാണെന്നും വെളുത്ത കശ്മീരി പെണ്‍കുട്ടികളെ വിവാഹം കഴിക്കാമെന്നും ചൂണ്ടിക്കാണിക്കുന്നു.

സെയ്നിയുടെ പ്രസ്താവന

സെയ്നിയുടെ പ്രസ്താവന

" ഇനി കശ്മീരിലെ സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിക്കാം" എന്നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുനീക്കിയ കേന്ദ്രനടപടിയോട് ഖട്ടൗലി മണ്ഡലത്തിലെ ബിജെപി എംഎൽഎ വിക്രം സിങ് സെയിനി പ്രതികരിച്ചത്. ഇനി ആർക്കും കശ്മീരി പെൺകുട്ടികളെ വിവാഹം കഴിക്കാമല്ലോ എന്ന മുസാഫർ നഗറിലെ ഖട്ടൗലി മണ്ഡലത്തിലെ ബിജെപി എംഎൽഎ വിക്രം സിങ് സെയിനിയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. രണ്ടു പ്രസ്താവനകള്‍ക്കുമെതിരെ നേരത്തെ തന്നെ പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

 രാഹുല്‍ ഖട്ടറിനെതിരെ

രാഹുല്‍ ഖട്ടറിനെതിരെ

സ്ത്രീകള്‍ പുരുഷന് ഉടമസ്ഥത അവകാശപ്പെടാനുള്ള സ്വത്തല്ലെന്നാണ് രാഹുല്‍ നല്‍കിയ മറുപടി. പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ ബിഹാറില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവരാമെന്ന് മന്ത്രി ഒപി ധന്‍ഖര്‍ പറയാറുണ്ട്. ഇപ്പോള്‍ ആളുകള്‍ പറയുന്നത് കശ്മീരില്‍ നിയന്ത്രമണങ്ങളില്ലാത്ത സ്ഥിതിക്ക് കശ്മീരില്‍ നിന്ന് കൊണ്ടുവരാമെന്നാണ്.കശ്മീരി സ്ത്രീകളെക്കുറിച്ച് ഖട്ടര്‍ നടത്തിയ പരാമര്‍ശം നിന്ദ്യമാണെന്ന് ചൂണ്ടിക്കാണിച്ച രാഹുല്‍ അദ്ദേഹം മാപ്പു പറയണമെന്നും ചൂണ്ടിക്കാണിച്ചു. ദുര്‍ബലവും അരക്ഷിതവും പരിതാപകരവുമായ ഒരാളുടെ മനസ്സിനെ ആര്‍എസ്എസ് പരിശീലനം എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കിത്തരുന്നുവെന്നും രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ഉടമസ്ഥത അവകാശപ്പെടാനുള്ള സ്വത്തല്ലെന്നും ട്വീറ്റില്‍ പറയുന്നു.

രാഹുലിനെ വലിച്ചിഴച്ചതെന്ന്!!

രാഹുലിനെ വലിച്ചിഴച്ചതെന്ന്!!

ജമ്മുകശ്മീര്‍ വിഷയത്തിലേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് വലിച്ചിഴക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നിട്ടുള്ളതെന്നാണ് കോണ്‍ഗ്രസ് വിഷയത്തോട് പ്രതികരിച്ചത്. പാകിസ്താനെതിരെ രംഗത്തെത്തിയ രാഹുല്‍ കശ്മീര്‍ വിഷയം ആഭ്യന്തര പ്രശ്നം മാത്രമാണെന്നും പാകിസ്താനുള്‍പ്പെടെ ഒരു വിദേശ രാജ്യത്തിനും ഇതില്‍ ഇടപെടാന്‍ അവകാശമില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എനിക്ക് ഈ സര്‍ക്കാരിനോട് പല പ്രശ്നങ്ങളും വിയോജിപ്പുകളും ഉണ്ടാകും. എന്നാല്‍ എന്നെ നിലപാട് വ്യക്തമാക്കാന്‍ അനുവദിക്കൂ. കശ്മീര്‍ പ്രശ്നം ആഭ്യന്തര പ്രശ്നം മാത്രമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

 മരുകള്‍ കശ്മീരില്‍ നിന്നോ?

മരുകള്‍ കശ്മീരില്‍ നിന്നോ?

''ബീഹാറില്‍ നിന്ന് മരുമകളെ കൊണ്ടുവരുമെന്ന് ഞങ്ങളുടെ മന്ത്രി ഒ പി ധന്‍കര്‍ പറയാറുണ്ടായിരുന്നു. ഇപ്പോള്‍ കശ്മീരിലേക്കുള്ള വഴി വൃത്തിയാക്കിയിട്ടുണ്ടെന്നും ഇനി മുതല്‍ ഞങ്ങള്‍ കശ്മീരില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവരുമെന്നും ആളുകള്‍ പറയാന്‍ തുടങ്ങി,'' ഖട്ടര്‍ പറഞ്ഞു.

English summary
Not Just Rahul Gandhi, Pak Letter To UN Quotes Haryana Chief Minister and Saini Too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X