കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന് വെള്ളം തരാത്തത് ഭാര്യയുടെ ക്രൂരതയല്ല, യുവാവിന്റെ വിവാഹമോചന ആവശ്യം അസംബന്ധമെന്ന് കോടതി

തന്റെ ആവശ്യങ്ങളൊന്നും ഭാര്യ കണ്ടറിഞ്ഞ് ചെയ്യുന്നില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി

Google Oneindia Malayalam News

മുംബൈ: ജോലി കഴിഞ്ഞ വന്ന തനിക്ക് ഭാര്യ വെള്ളം തന്നില്ലെന്ന് കാണിച്ച് വിവാഹമോചനക്കേസ് ഫയല്‍ ചെയ്ത 52കാരനെ പരിഹസിച്ച് ബോംബെ ഹൈക്കോടതി. ഭാര്യയുടെ പ്രവൃത്തി ക്രൂരതയായി ഒരിക്കലും കണക്കാക്കാനാവില്ലെന്ന് കോടതി ഇയാളെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് തന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ ഭാര്യ വീഴ്ച്ച വരുത്തിയെന്ന് കാണിച്ച് ഇയാള്‍ കോടതിയില്‍ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തത്. ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

പരാതി

പരാതി

തന്റെ ആവശ്യങ്ങളൊന്നും ഭാര്യ കണ്ടറിഞ്ഞ് ചെയ്യുന്നില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. താന്‍ ജോലി കഴിഞ്ഞ വരുമ്പോള്‍ ഇവര്‍ വെള്ളം തരാറില്ലെന്നും ഇത് തന്നോട് കാണിക്കുന്ന ക്രൂരതയാണെന്നും പരാതിക്കാരന്‍ പറയുന്നു.

ഭാര്യക്ക് ജോലി

ഭാര്യക്ക് ജോലി

പരാതിയില്‍ നിങ്ങളുടെ ഭാര്യ ഒരു അധ്യാപികയാണെന്ന് സൂചിപ്പിക്കുന്നുണ്ട്. പിന്നെങ്ങനെ നിങ്ങളുടെ എല്ലാ കാര്യവും അവര്‍ക്ക് ചെയ്ത് തരാനാവും. അവരും ജോലി കഴിഞ്ഞാണ് വീട്ടിലെത്തുന്നത.് ഇത് കണ്ടറിഞ്ഞ് പെരുമാറാണ് ഭര്‍ത്താവായ നിങ്ങള്‍ ശ്രമിക്കേണ്ടതെന്നും കോടതി പറഞ്ഞു.

കുടുംബം

കുടുംബം

അവരുടെ ജോലിക്ക് പുറമേ വീട്ടിലെ എല്ലാ ജോലികളും നിങ്ങളുടെ ഭാര്യയല്ലേ ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. വീട്ടില്‍ പാചകം അടക്കമുള്ള ജോലികള്‍ അവര്‍ ചെയ്യുന്നുണ്ട്. വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ അവര്‍ തന്നെയാണ് വാങ്ങികൊണ്ടുവരുന്നത്. അതും ജോലി കഴിഞ്ഞ് വരുമ്പോള്‍. ഇതെല്ലാം നിങ്ങള്‍ പരിഗണിക്കണമെന്ന് കോടതി പറഞ്ഞു.

ക്ഷീണിച്ചാണ് വരുന്നത്...

ക്ഷീണിച്ചാണ് വരുന്നത്...

ഭാര്യ ജോലിയെല്ലാം കഴിഞ്ഞാണ് വീട്ടിലേക്ക് വരുന്നത്. എന്നിട്ടും അവര്‍ കുടുംബത്തെ കുറിച്ച് കരുതലുണ്ട്. അവര്‍ വീട്ടിലെ ഭക്ഷണം പാചകം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് അതുകൊണ്ടാണ്. പിന്നെങ്ങനെയാണ് ഭര്‍ത്താവിന് അവരെ കുറ്റം പറയാന്‍ തോന്നുന്നതെന്ന് കോടതി ചോദിച്ചു.

വീട്ടുകാരെ ഇഷ്ടമല്ല

വീട്ടുകാരെ ഇഷ്ടമല്ല

തന്റെ വീട്ടുകാരെ ഭാര്യക്ക് ഇഷ്ടമല്ലെന്ന് ഭര്‍ത്താവ് പറയുന്നു. വീട്ടുകാരുമായി അവര്‍ വഴക്കിടാറുണ്ട്. ജോലി സ്ഥലത്ത് നിന്ന് താമസിച്ചാണ് അവര്‍ വരുന്നത്. അതോടൊപ്പം ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണത്തിന് ഒട്ടും രുചിയുമില്ല. തന്റെ മാതാപിതാക്കളെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് ഭാര്യ ആവശ്യപ്പെടാറുണ്ടെന്നും ഭര്‍ത്താവ് ആരോപിച്ചു.

ഹര്‍ജി തള്ളി

ഹര്‍ജി തള്ളി

ഭര്‍ത്താവിന്റെ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി വിലയിരുത്തി. ഭര്‍ത്താവ് ഉന്നയിച്ച ആരോപണങ്ങളെല്ലാം വിവാഹ മോചനത്തിന് വേണ്ടി മന:പ്പൂര്‍വം ഉണ്ടാക്കിയതാണ്. അയല്‍വാസികളടക്കം നല്‍കിയ മൊഴികള്‍ ഭാര്യയെ പിന്തുണയ്ക്കുന്നതാണ്. അതിനാല്‍ ഹര്‍ജി തള്ളുന്നുവെന്നും കോടതി പറഞ്ഞു.

ഭര്‍ത്താവ് പിശുക്കന്‍ ഷവര്‍മ വാങ്ങിത്തന്നില്ല, പുറത്തുംകൊണ്ടുപോവില്ല ഭാര്യ ചെയ്തതെന്തെന്നറിയുമോ?ഭര്‍ത്താവ് പിശുക്കന്‍ ഷവര്‍മ വാങ്ങിത്തന്നില്ല, പുറത്തുംകൊണ്ടുപോവില്ല ഭാര്യ ചെയ്തതെന്തെന്നറിയുമോ?

ശ്രീദേവിയുടെ മദ്യപാനം... ഇനിയെങ്കിലും അസംബന്ധം പ്രചരിപ്പിക്കുന്നത് നിര്‍ത്തെന്ന് കമലും ഖുശ്ബുവുംശ്രീദേവിയുടെ മദ്യപാനം... ഇനിയെങ്കിലും അസംബന്ധം പ്രചരിപ്പിക്കുന്നത് നിര്‍ത്തെന്ന് കമലും ഖുശ്ബുവും

ബിജെപിയെ ജയിപ്പിച്ചത് തന്ത്രമല്ല; കുതന്ത്രം!! ത്രിപുരയില്‍ ആര്‍എസ്എസ് മാജിക്, കളിച്ചത് സുനില്‍ബിജെപിയെ ജയിപ്പിച്ചത് തന്ത്രമല്ല; കുതന്ത്രം!! ത്രിപുരയില്‍ ആര്‍എസ്എസ് മാജിക്, കളിച്ചത് സുനില്‍

English summary
not offering water to husband is not cruelty says bombay highcourt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X