മുസ്ലീങ്ങള്‍ മാത്രമല്ല ഭയമുള്ളത്... ഹിന്ദുക്കളും ഭയത്തിലാണ്, രൂക്ഷ പ്രതികരണവുമായി കെജ്‌രിവാള്‍
ദില്ലി: പൗരത്വ നിയമത്തില്‍ മുസ്ലീങ്ങള്‍ മാത്രമല്ല ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും രാജ്യത്ത് ഭയത്തിലാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പൗരത്വ നിയമത്തില്‍ 11 സംസ്ഥാനങ്ങളിലായി പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുസ്ലീങ്ങള്‍ക്ക് മാത്രമല്ല ഈ രാജ്യത്ത് ഭയമുള്ളത്. മറ്റ് വിഭാഗങ്ങളും സമാന അവസ്ഥയിലാണ്. പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യണമെന്ന് ഒരാള്‍ക്ക് പോലും അറിയില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദില്ലിയില്‍ മാത്രമല്ല, രാജ്യത്താകെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. ഇത് ദൗര്‍ഭാഗ്യകരമാണ്. ഇന്റര്‍നെറ്റ് കണക്ഷനുകള്‍ റദ്ദാക്കിയതും പ്രശ്‌നമാണ്. എത്രയും പെട്ടെന്ന് അത് പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തെയും അദ്ദേഹം അപലപിച്ചു. വിദ്യാര്‍ത്ഥികള്‍ ഒരിക്കലും ബസ്സുകള്‍ അഗ്നിക്കിരയാക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
സ്ഥാപിത താല്‍പര്യക്കാരാണ് അക്രമത്തിന് പിന്നിലുള്ളത്. ജനങ്ങള്‍ അസന്തുഷ്ടരാണ്. അവര്‍ തെരുവിലിറങ്ങി കഴിഞ്ഞു. 33 സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ ആരെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ടാവമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഈ നിയമം വളരെ വൃത്തിക്കെട്ടതാണ്. ഇത് പിന്‍വലിക്കണം. എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിൡ്, തൊഴിലവസരം വര്‍ധിപ്പിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും, ഫാക്ടറികള്‍ പുനസ്ഥാപിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കെജ്‌രിവാള്‍ പറഞ്ഞു. എന്‍ആര്‍സി ദേശീയ തലത്തില്‍ നടപ്പാക്കിയാല്‍ പാവപ്പെട്ടവര്‍ക്കാണ് ഏറ്റവും അധികം നഷ്ടമുണ്ടാകുകയെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Recommended Video
രേഖകള്‍ ഇല്ലാതെ രാജ്യത്ത് താമസിക്കുന്നവരെ ഹിന്ദുവായാലും മുസ്ലീമായാലും നാടുകടത്തുമെന്ന് അമിത് ഷാ പറയുന്നത് കേട്ടു. ഈ രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും യാതൊരു രേഖയുമില്ല. അവര്‍ പാവപ്പെട്ടവരാണ്. എന്നാല്‍ പണക്കാര്‍ വലിയ തുക നല്‍കി ആ രേഖകള്‍ നേടിയെടുക്കും. അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വ രേഖ നല്‍കി അവരെ പൗരന്‍മാരാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇവിടെയുള്ളവരെ പകരം രാജ്യമില്ലാത്തവരായി മാറ്റുകയാണ് ബിജെപി. മുസ്ലീങ്ങളല്ലാത്ത മൂന്ന് കോടി പേര്‍ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലുണ്ട്. ഇവര്‍ ഇന്ത്യയിലേക്ക് വന്നാല്‍ എവിടെയാണ് ഇവര്‍ താമസിക്കുക. ഇവര്‍ക്ക് ആരാണ് ജോലി നല്‍കുകയെന്നും കെജ്‌രിവാള്‍ ചോദിച്ചു.












Click it and Unblock the Notifications