കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടാളത്തില്‍പോകുന്നത് പട്ടിണികൊണ്ട്... മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന് തെറ്റിയോ?

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അപമാനിച്ചതായി ആരോപണം. ഉഡുപ്പിയിലെ ഒരു ചടങ്ങില്‍ സംസാരിക്കവേ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്ടാവായ ദിനേശ് അമിന്‍ മട്ടു പട്ടാളക്കാരെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നാണ് ആര്‍ എസ് എസ്, വി എച്ച് പി തുടങ്ങിയ സംഘടനകളുടെ ആരോപണം. പ്രമുഖ കന്നഡ ദിനപ്പത്രം മട്ടുവിന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദേശഭക്തി കൊണ്ട് മാത്രമല്ല, ദാരിദ്ര്യം കൊണ്ട് കൂടിയാണ് ആളുകള്‍ പട്ടാളത്തില്‍ ചേരുന്നത് എന്നാണ് ദിനേശ് അമിന്‍ മട്ടു ഉഡുപ്പിയില്‍ സംസാരിച്ചത്. എന്നാല്‍ കന്നഡ പത്രം തന്റെ വാക്കുകളെ വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ദിനേശ് അമിന്‍ മട്ടു പറയുന്നു. ദേശഭക്തിയല്ല, ദാരിദ്ര്യം കൊണ്ടാണ് ആളുകള്‍ പട്ടാളത്തില്‍ ചേരുന്നത് എന്ന് മട്ടു പറഞ്ഞു എന്നായിരുന്നു പത്ര റിപ്പോര്‍ട്ട്.

mattu

ദിനേശ് അമിന്‍ മട്ടു പട്ടാളക്കാരെ അപമാനിക്കുന്ന പ്രസ്താവനയാണ് നടത്തിയത് എന്ന് പറഞ്ഞ് ആര്‍ എസ് എസ്, വി എച്ച് പി തുടങ്ങിയ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. സംഭവം വിവാദമായതോടെ കാര്യങ്ങളുടെ നിജസ്ഥിതി അറിയാനായി വണ്‍ ഇന്ത്യ മട്ടുവുമായി സംസാരിച്ചു. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയാണ് ചെയ്തത് എന്ന് അദ്ദേഹം വണ്‍ ഇന്ത്യയോട് പറഞ്ഞു.

രാജ്യസ്‌നേഹത്തിന്റെ കാവല്‍ക്കാര്‍ എന്ന് പറഞ്ഞുനടക്കുന്ന ആര്‍ എസ് എസിനെയും വി എച്ച് പിയെയും മട്ടു നിശിതമായി വിമര്‍ശിച്ചു. രാജ്യസ്‌നേഹം പ്രസംഗിച്ച് നടക്കുന്നതല്ലാതെ എത്ര നേതാക്കള്‍ തങ്ങളുടെ മക്കളെ അതിര്‍ത്തി കാക്കാന്‍ അയച്ചിട്ടുണ്ട് - ആര്‍ എസ് എസ് , വി എച്ച് പി തുടങ്ങിയ സംഘടനകളെ പേരെടുത്ത് പറയാതെ മട്ടു ചോദിച്ചു.

English summary
From past four days, the 'Bhakts' have been constantly targeting Karnataka Chief Minister's Press Adviser, Dinesh Amin Mattu in social media for his remarks on soldiers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X