Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണം പൊള്ള: ബിജെപിയുടെ പകപോക്കലല്ല, ശിവകുമാര്‍ 2006 മുതല്‍ നികുതി വകുപ്പിന്‍റെ കണ്ണിലെ കരട്!!

2016 ജനുവരിയില്‍ നോട്ട് നിരോധനത്തിന് ശേഷം മന്ത്രി യുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു

ദില്ലി: കര്‍ണ്ണാടക ഊര്‍ജ്ജമന്ത്രിയുടെ വീട്ടിലെ ആദായനികുതി റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലല്ലെന്ന് വെളിപ്പെടുന്നു.
ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്ക് നടക്കുന്ന തിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്‍റെ പരാജയം ഉറപ്പാക്കാനുള്ള ബിജെപി നേതൃത്വം എംഎല്‍എമാരെ പ്രലോഭിപ്പിച്ച് രാജിവയ്പിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ 44 ​കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചിട്ടുള്ളത്. ഇതിനിടെയാണ് മന്ത്രിയുള്‍പ്പെടെ താമസിക്കുന്ന റിസോര്‍ട്ടിലും മന്ത്രിയുടെ വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ​എന്നാല്‍ റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.

മല്ലേശ്വരത്തെ വൈദ്യുതി കോണ്‍ട്രാക്റ്റില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്ന് മന്ത്രിയുടെ സഹായികളു
ടെ വീടുകളില്‍ 2006ല്‍ തന്നെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ 2016 ജനുവരിയില്‍ നോട്ട് നിരോധനത്തിന് ശേഷം മന്ത്രി യുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. മന്ത്രിയുടെ ജ്വല്ലറി ശൃംഖലകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പുറമേ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അഡ്മിനിസ്ട്രേറ്റര്‍ ലേപാക്ഷയുടെ വീട്ടില്‍ 2017ലും റെയ്ഡ് നടന്നിരുന്നു.

dk-shivakumar-

കര്‍ണ്ണാടക മന്ത്രി ഡികെ ശിവകുമാറിന്‍റെ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിട്ടുള്ള ബെംഗളൂരുവിലെ റിസോര്‍ട്ടിലാണ് ‌റെയ്ഡ് ആദ്യം റെയ്ഡ് നടന്നത്. 42 കോണ്‍ഗ്രസ് എംഎല്‍എമാരെ ഒരാഴ്ചയായി പാര്‍പ്പിച്ചിട്ടുള്ള ഈഗിള്‍ട്ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിന് പുറമേ മന്ത്രിയുടെ വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ അറസ്റ്റിന് പിന്നില്‍ ബിജെപിയുടെ പകപോക്കലല്ലെന്നും മന്ത്രി 2006 മുതല്‍ തന്നെ ആദായനികുതി വകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നുവെന്നുമാണ് ആദായനികുതി വകുപ്പിന്‍റെ വെളിപ്പെടുത്തല്‍. മന്ത്രിയുടെ വീട്ടിലും റിസോര്‍ട്ടിലും റെയ്ഡ് നടത്താന്‍ ആദായ നികുതി വകുപ്പ് ഒരു മാസം നീക്കം നടത്തിയിരുന്നുവെന്നാണ് ആദായനികുതി വൃത്തങ്ങളെ ഉദ്ധരിച്ച് വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മന്ത്രിയുടെ ദില്ലിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ നിന്ന് അഞ്ച് കോടി രൂപ പിടിച്ചെടുത്തിരുന്നു. മന്ത്രിയുടെ വസതി ഉള്‍പ്പെടെ മന്ത്രിയുമായ 39 ഇടങ്ങളിലായാണ് ആദായനികുതി വകുപ്പ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റെയ്ഡ് നടത്തിയത്. പത്തോളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമാണ് ബുധനാഴ്ച രാവിലെ റിസോര്‍ട്ടിലെത്തി പരിശോധന നടത്തിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ നിന്നുള്ള 42 എംഎല്‍എമാരെയാണ് വെള്ളിയാഴ്ച രാത്രി മുതല്‍ മന്ത്രിയുടെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചുവരുന്നത്. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. ഓഗസ്റ്റ് എട്ടിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ബെംഗളൂരുവിലുള്ള റിസോര്‍ട്ട് മന്ത്രി ശിവകുമാറിന്‍റെ സഹോദരന്‍ ഡികെ സുരേഷാണ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+