ബിഎസ്എഫ് ജവാനെ തള്ളിപ്പറയാന്‍ വരട്ടെ; സൈനിക ക്യാമ്പിന് പിന്നില്‍ നടക്കുന്നത് മറിച്ചുവില്‍പ്പന!!!

  • By: Sandra
Subscribe to Oneindia Malayalam

ശ്രീനഗര്‍: അതിര്‍ത്തിയിലെ സൈനികര്‍ക്ക് ലഭിയ്ക്കുന്ന ഭക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടുള്ള ബിഎസ്എഫ് ജവാന്റെ വീഡിയോയ്ക്ക് പിന്നാലെ മറ്റൊരു സൈനികന്റെ വെളിപ്പെടുത്തല്‍. തേജ് ബഹാദൂര്‍ യാദവ് ഫേസ്ബുക്കിലിട്ട വീഡിയോ വൈറലായതിന് പിന്നാലെയാണ് ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ മറ്റൊരു ബിഎസ്എഫ് ജവാന്‍ ഭക്ഷണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയയ്ക്കുന്നത്.

ഫേസ്ബുക്കില്‍ വീഡിയോ വൈറലായ സംഭവത്തിന് പിന്നാലെ തേജിനെക്കുറിച്ച് വിവരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് തേജിന്റെ ഭാര്യ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തിന് ശേഷം തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും ഫോണില്‍ ബന്ധപ്പടാന്‍ കഴിയുന്നില്ലെന്നുമാണ് ഭാര്യ ഉന്നയിച്ച ആരോപണം.

 ദുരിതങ്ങള്‍ തീരാതെ

ദുരിതങ്ങള്‍ തീരാതെ

ഒമ്പത് പേജ് ദൈര്‍ഘ്യമുള്ള കത്തില്‍ ഭക്ഷണം, താമസം, വസ്ത്രം, ഡ്യൂട്ടിയ്ക്ക് നിയോഗിക്കല്‍, ജോലി സമയം, ആയുധങ്ങള്‍ എന്നിവ സംബന്ധിച്ച വെളിപ്പെടുത്തലുകളാണുള്ളത്.

തുടര്‍ച്ചയായ പത്ത് മണിക്കൂര്‍

തുടര്‍ച്ചയായ പത്ത് മണിക്കൂര്‍

എട്ട് മണിക്കൂര്‍ ജോലിയെന്ന ചട്ടം പേപ്പറില്‍ മാത്രമാണെന്നും തുടര്‍ച്ചയായി 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിനയച്ച കത്തില്‍ വ്യക്തമാക്കുന്നു.

 പണം ചെലവഴിക്കുന്നില്ല

പണം ചെലവഴിക്കുന്നില്ല

ഭക്ഷണത്തിന് അനുവദിച്ചിട്ടുള്ള പണം ഭക്ഷണത്തിന് വേണ്ടി ചെലവഴിക്കുന്നില്ലെന്നും മറ്റ് പല പ്രതിദിന ആവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുകയാണെന്നും സൈനികന്‍ കത്തില്‍ ആരോപിയ്ക്കുന്നു. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിന്റെ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും കത്തില്‍ പറയുന്നു.

 വൈറലായ വീഡിയോ

വൈറലായ വീഡിയോ

ജമ്മു കശ്മീരിലെ സീമ ശസ്ത്ര ഭെല്‍ 29ാം ബറ്റാലിയനിലെ ജവാന്‍ തേജ് ബഹാദൂര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് മറ്റൊരു ബിഎസ്എഫ് ജവാന്‍ ആഭ്യന്തര മന്ത്രിയ്ക്ക് നേരിട്ട് കത്തയച്ചിട്ടുള്ളത്.

പേര് വെളിപ്പെടുത്തിയില്ല

പേര് വെളിപ്പെടുത്തിയില്ല

ബിഎസ്എഫ് ക്യാമ്പിലെ അവസ്ഥകള്‍ വിവരിച്ചുകൊണ്ട് ആഭ്യന്ത്ര മന്ത്രിയ്ക്ക് കത്തയച്ച ബിഎസ്എഫ് ജവാന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സൈനിക ക്യാമ്പോ കരിഞ്ചന്തയോ

സൈനിക ക്യാമ്പോ കരിഞ്ചന്തയോ

ശ്രീനഗറിലെ ഹംഹുമ ബിഎസ്എഫ് ആസ്ഥാനത്തെ ജവാനാണ് കത്തയച്ചതെന്ന് ദി ഇക്കണോമിക്‌സ് ടൈംസിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൈനിക ക്യാമ്പില്‍ സൈനികര്‍ക്കുള്ള പരിപ്പും പച്ചക്കറികളും സാധാരണക്കാര്‍ക്ക് വിറ്റ് തങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.

എന്റെ ഭര്‍ത്താവെവിടെ..

എന്റെ ഭര്‍ത്താവെവിടെ..

സൈനിക ക്യാമ്പിലെ അവസ്ഥകളെക്കുറിച്ച് വിവരിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് തന്റെ ഭര്‍ത്താവ് എവിടെയാണെന്ന് അറിയില്ലെന്നും ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തിക്കൊണ്ട് തേജിന്റെ ഭാര്യ ഫേസ്ബുക്കില്‍ രംഗത്തെത്തിയിരുന്നു.

സ്ഥലം മാറ്റിയെന്ന് ആരോപണം

സ്ഥലം മാറ്റിയെന്ന് ആരോപണം

തേജ് യാദവിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പ്ലംബറുടെ ജോലി നല്‍കി സ്ഥലം മാറ്റിയെന്ന് ആരോപണമുയര്‍ന്നിരുന്നു. വീഡിയോ ഫേസ്ബുക്കില്‍ നീക്കാന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Even as the Border Security Force dismissed the plea of jawan Tej Bahadur Yadav, saying he had a history of alcoholism and absentism, another jawan, from a different battalion, has come forth with complaints about similar issues.
Please Wait while comments are loading...