Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഘാലയയിലും വിമതരെ കൂട്ടുപിടിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം

ദില്ലി: ഉത്തരാഖണ്ഡിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയിലും
വിമത എംഎല്‍എമാരെ കൂട്ട് പിടിച്ച് ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമം. മേഘാലയില്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയ്ക്ക് എതിരെ മന്ത്രിമാരും എംഎല്‍എമാരും രംഗത്തെത്തിയതാണ് ഭരണ പ്രതിസന്ധിക്ക് കാരണം.

മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു എന്നും മുഖ്യമന്ത്രിയെ മാറ്റണം എന്നുമാണ് വിമതരുടെ ആവശ്യം. അരുണാചലിലും ഉത്തരാഖണ്ഡിലും നേരിട്ട അതേ പ്രതിസന്ധിയിലാണ് മേഘാലയ സര്‍ക്കാറിപ്പോള്‍.

Meghalaya Map

ബിജെപി കേന്ദ്ര നേതൃത്വം കൂടുതല്‍ ഗൗരവത്തോടെയാണ് മേഘാലയിലെ പ്രതിസന്ധി നോക്കി കാണുന്നത്. ഉത്താരഖണ്ഡില്‍ പറ്റിയ അമളി ആവര്‍ത്തിക്കാതിരിക്കാനാണിത്. അതിനിടെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ശ്രമം തുടങ്ങി. സംസ്ഥാനത്ത് മന്ത്രിസഭ പുനസംഘടയ്ക്കും എഐസിസി നീക്കം നടത്തുന്നുണ്ട്.

വിമതരുമായുള്ള കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലുള്ളത് അഭ്യന്തര പ്രശ്‌നം മാത്രമാണെന്നും അത് പരിഹരിക്കാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി മുകുള്‍ സാങ്മ അവകാശപ്പെട്ടു.

മേഘാലയിലെ തുരുവില്‍ അടുത്തിടെ നടന്ന ലോക്‌സഭ തിരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഡിക്കാഞ്ചി ഡി ഷിറ വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് മേഘാലയ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+