13കാരൻറെ കൊല:രക്ഷിതാക്കൾ ആസൂത്രണം ചെയ്തത്!!! കാരണം കേട്ടാൽ ഞെട്ടും! ഇങ്ങനെയൊക്കെ....

  • By: മരിയ
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഇന്‍ഷൂറന്‍സ് തുക ലഭിക്കാനായി ദമ്പതികള്‍ വളര്‍ത്തുമകനെ കൊന്നു. ലണ്ടനില്‍ സ്ഥിരി താമസക്കാരായ ദമ്പതികളുടെ 13 വയസ്സുള്ള ദത്ത്പുത്രന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്

കോടികളുടെ ഇന്‍ഷൂറന്‍സ് തുക തട്ടി എടുക്കാനാണ് വാടക കൊലയാളികളുടെ സഹായത്തോടെ വളര്‍ത്തുമകനെ കൊന്നതെന്ന് ദമ്പതികള്‍ സംഭവിച്ചു. മനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്ന കൊലപാതകം നടന്നത് ഇങ്ങനെ....

ദമ്പതികള്‍ ലണ്ടനില്‍

ലണ്ടനില്‍ സ്ഥിര താമസക്കാരണ് 53 വയസ്സുകാരിയായ ആരതി ലോക്‌നാഥും ഭര്‍ത്താവ് കന്‍വല്‍ജിത് സിംഗും. ഇവരുടെ വളര്‍ത്തുമകന്‍ 13 വയസ്സുകാരന്‍ ഗോപാലിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്.

സുഹൃത്തിനൊപ്പം

ലണ്ടനില്‍ താമസിച്ചിരുന്ന നിതീഷ് എന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് ദമ്പതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ട്. നിതീഷിന്റെ നേതൃത്വത്തിലാണ് ഗോപാലിനെ കൊല്ലാനായി വാടകകൊലയാളികളെ ഏര്‍പ്പാടാക്കിയത്.

പണത്തിനായി

കുട്ടികളില്ലാതിരുന്ന ആരതിയും ഭര്‍ത്താവും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗോപാലിനെ ദത്ത് എടുത്തത്. അപ്പോള്‍ 1.20 കോടിയുടെ ഇന്‍ഷൂറന്‍സ് കുട്ടിയുടെ പേരില്‍ എടുത്തിരുന്നു. ഇതില്‍ നോമിനികളായി വെച്ചിരുന്നത് ആരതിയുടെയും ഭര്‍ത്താവിന്റെയും പേരുകളായിരുന്നു. കുട്ടി മരിച്ചാല്‍ ഈ പണം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഗോപാലിനെ കൊന്നത്.

ആക്രമണം

നടന്ന് പോവുകയായിരുന്ന ഗോപാലിനെ ബൈക്കില്‍ എത്തിയ രണ്ട് പേര്‍ കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രാജ്‌കോട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 13ആം തിയ്യതി മരിച്ചു. തുടര്‍ന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നീതിഷ് അറസ്റ്റിലായത്. നീതീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ലണ്ടനിലുള്ള കുട്ടിയുടെ രക്ഷിതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്.

ആസൂത്രിതം

നിതീഷിനൊപ്പം ആയിരുന്നു ഗോപാല്‍ നടന്ന് വന്നിരുന്നു. വാടകകൊലയാളികളുമായി ഉണ്ടാക്കിയ ധാരണപ്രകാരം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ നിതീഷ് അവര്‍ക്ക് വിവരം നല്‍കുകയായിരുന്നു. മുഖംമൂടി എത്തിയ അക്രമികള്‍് അവിടെ വെച്ച് കുട്ടിയെ കുത്തിക്കൊല്ലുകയായിരുന്നു. അല്‍പം കഴിഞ്ഞ് നിതീഷും സുഹൃത്തുക്കളും തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പണം നല്‍കിയത്

5 ലക്ഷം രൂപയ്ക്കാണ് മകനെ കൊല്ലാനുള്ള ക്വട്ടേഷന്‍ ആരതിയും ഭര്‍ത്താവും നല്‍കിയത്. ഈ പണം സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചു. ഇത് കേസില്‍ നിര്‍ണായക വഴിത്തിരിവായി.

അറസ്റ്റ് ഉടന്‍

നിതീഷ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. ലണ്ടനിലുള്ള ആരതിയെയും ഭര്‍്തതാവിനെയും ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു.

English summary
The boy had died at a Rajkot hospital on Monday, days after he was attacked with knife by unknown accused riding two motorcycles on the night of February 8 in Keshod in Junagadh district.
Please Wait while comments are loading...