• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുതിയ തന്ത്രങ്ങള്‍..!! വീണ്ടും ഇറങ്ങി അജിത് ഡോവല്‍: അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതല യോഗം വിളിച്ചു

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ കഴിഞ്ഞ ദിവസം രണ്ട് രാജ്യങ്ങളുടെയും വിദേകാര്യമന്ത്രിമാര്‍ റഷ്യയിലെ മോസ്‌കോയില്‍ നിന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിരുന്നു. അതിര്‍ത്തിയില്‍ സമാധാനത്തിനും വേഗത്തിലുളള സൈനിക പിന്മാറ്റത്തിനും ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയില്‍ എത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ, അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത നിലനില്‍ക്കെ പുതിയ തീരുമാനങ്ങളും തന്ത്രങ്ങളും സ്വീകരിക്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്. അതിര്‍ത്തിയില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നാണ് സൂചന. വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാരും യോഗത്തില്‍ പങ്കുചേരുമെന്നാണ് കരുതുന്നത്. അതേസമയം, കോര്‍ കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ച അടുത്ത ആഴ്ച നടക്കുമെന്നാണ് വിവരം.

ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയ്ക്ക് ശേഷം എങ്ങനെ മുന്നോട്ട് പോകണം എന്നത് സംബന്ധിച്ച് ആലോചനകള്‍ ഇപ്പോള്‍ സജീവമായി നടക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മൂന്ന് സൈനിക മേധാവികളെയും വിഴിച്ച് ഈ സാഹചര്യം ചര്‍ച്ച ചെയ്തിരുന്നു. വ്യോമ സേന, കരസേന, നാവിക സേന തലവന്മാരെ കൂടാതെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ തുടരുന്ന സംഘര്‍ഷസമാനമായ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രതിരോധ മന്ത്രി യോഗം വിളിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ പ്രശ്നപരിഹാരമുണ്ടാക്കുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും തമ്മില്‍ മോസ്‌കോയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിറകേയാണ് രാജ്നാഥ് സിംഗ് സേനാത്തലന്മാരുടെ യോഗം വിളിച്ചത്.

cmsvideo
  വെടിവെയ്ക്കാതെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ചൈനയുടെ കുതന്ത്രം | Oneindia Malayalam

  അതേസമയം, 5 പ്രധാന വിഷയങ്ങളിലൂന്നിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും ഇതുവരെ ഉളള ധാരണകളും പ്രൊട്ടോക്കോളും പാലിക്കാനും അടക്കം ധാരണയായിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ചൈന വലിയ തോതില്‍ സൈനികരേയും സൈനിക സന്നാഹങ്ങളേയും അണിനിരത്തുന്നതിന് എതിരെ ഇന്ത്യ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പീഡനം: ഒടിവി എംഡിയുടെ സംഭാഷണം ചോര്‍ന്നു, വിവാദം!!

  സിന്ധ്യക്കെതിരെ 15 അംഗ സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ പോരാട്ടം

  English summary
  NSA Ajit Doval convenes high-level meeting to discuss India-China border conflict
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X