മോദിയുടെ തട്ടകത്തില്‍ എബിവിപിയെ നിലംപരിശാക്കി എന്‍ എസ് യു; വിജയം മുഴുവന്‍ സീറ്റിലും
ലഖ്നൗ: അഞ്ച് സംസ്ഥാനങ്ങലിലെ നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. ബംഗാള്‍ ബിജെപി പിടിക്കുമോ?, അസമിലും കേരളത്തിലും ഭരണത്തുടര്‍ച്ചയോ? തമിഴ്നാട്ടില്‍ എന്‍ഡിഎ വീഴുമോ? എന്നീ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ലഭിക്കാന്‍ മെയ് രണ്ട് വരെ കാത്തിരിക്കണം. എന്നാല്‍ ഇതിനിടയിലാണ് ഒരു സര്‍വകലാശാല തിരഞ്ഞെടുപ്പ് വിജയം രാജ്യം മുഴുവന്‍ വാര്‍ത്താ പ്രാധാന്യം നേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയെ തൂത്തെറിഞ്ഞുകൊണ്ട് എന്‍ എസ് യു ഒരിക്കല്‍ കൂടി വിജയക്കൊടി പാറിക്കുകയായിരുന്നു.

വാരണാസി
വാരണാസിയിലെ സബൂര്‍ണാനന്ദ് സംസ്കൃത വിശ്വവിദ്യാലയത്തില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിയെ തുടര്‍ച്ചയായ രണ്ടാം തവണയും എന്‍ എസ് യു പരാജയപ്പെടുത്തുകയായിരുന്നു. വിദ്യാര്‍ത്ഥി കൗണ്‍സിലിലെ മുഴുവന്‍ സീറ്റിലും എന്‍ എസ് യു സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

വിജയികള്‍
എൻഎസ്‌യുഐയിലെ കൃഷ്ണ മോഹൻ ശുക്ലയെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായും അജിത് കുമാർ ചൗബെയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ശിവം ചൗബെയും ലൈബ്രറി മന്ത്രിയായി അശുതോഷ് കുമാര്‍ മിശ്രയുമാണ് വിജയിച്ചത്. എല്ലാ സീറ്റിലും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചതെന്ന് എന്‍ എസ് യു ഭാരവാഹികള്‍ അവകാശപ്പെട്ടു.

പ്രിയങ്ക ഗാന്ധി
വിജയത്തില്‍ വിദ്യാര്‍ത്ഥി യൂണിയനെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി ഉള്‍പ്പടേയുള്ള നേതാക്കള്‍ രംഗത്ത് എത്തി. കഴിഞ്ഞ ദിവസം എ എന്‍ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമസഭവങ്ങള്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധി സര്‍വകലാശാലയിലെ വിജയത്തില്‍ പ്രതികരിച്ചത്.

കഴിഞ്ഞ രാത്രി
കഴിഞ്ഞ രാത്രി, ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു വിദ്യാർത്ഥി സംഘടന സമ്പൂർണാനന്ദ് സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി പ്രവർത്തകരെയും എൻഎസ്‌യുഐ നേതാക്കളെയും ആക്രമിച്ചു, ഇന്ന് എൻഎസ്‌യുഐയിലെ വിദ്യാർത്ഥികള്‍ എല്ലാ സീറ്റിലും വന്‍ വിജയം നേടി. വിദ്യാർത്ഥികളുടെ രാഷ്ട്രീയം അക്രമവും ഗുണ്ടായിസവുമായി ബന്ധപ്പെടുന്നില്ല, മറിച്ച് വിദ്യാർത്ഥികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഈ വിജയം വ്യക്തമാക്കുന്നുവെന്നും പ്രിയങ്ക ഫേസ്ബുക്കില്‍ കുറിച്ചു.

ഉചിതമായ മറുപടി
എൻഎസ്‌യുഐയിലെ പ്രവർത്തകർ, നേതാക്കൾ, വിജയിച്ച സ്ഥാനാർത്ഥികൾ എന്നിവരെ അഭിനന്ദിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ബിജെപിയ്ക്ക് യുവാക്കൾ ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്നും ഭരണമാറ്റം വേണമെന്ന് അവര്‍ വ്യക്തമാക്കിയതായും ജില്ലാ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വിശ്വനാഥ് കുൻവാറും പറഞ്ഞു.

കഴിഞ്ഞ തവണയും
കഴിഞ്ഞ തവണയും സര്‍വകലാശാലയിലെ നാല് സീറ്റിലും വിജയിക്കാന്‍ എന്‍ എസ് യുവിന് സാധിച്ചിരുന്നു. കഴിഞ്ഞ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ എസ് യുവിന്‍റെ ശിവം ശുക്ല എബിവിപിയുടെ ഹര്‍ഷിദ് പാണ്ഡ്യയെ ആണ് പരാജയപ്പെടുത്തിയത്. ചന്ദ്രന്‍ കുമാര്‍ മിശ്ര വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും അവിനാഷ് പാണ്ഡെ ജനറള്‍ സെക്രട്ടറി സ്ഥാനത്തേക്കും രജനികാന്ത് ദുബെ ലെബ്രേറിയന്‍ പോസ്റ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Recommended Video

വ്യക്തമായ ഭൂരിപക്ഷം
എബിവിപി സ്ഥാനാര്‍ത്ഥികള്‍ക്ക് മേല്‍ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് മിക്ക സീറ്റുകളിലേയും എന്‍ എസ് യുവിന്‍റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട യൂണിയന്‍ പിടിച്ചെടുക്കാന്‍ എബിവിപി ഇത്തവണ വലിയ പരിശ്രമം നടത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാംതവണയും അവര്‍ക്ക് പരാജയം നേരിടേണ്ടി വന്നു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications