കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് ഇരുട്ടടി, ജപ്പാനുമായി ഇന്ത്യ ആണവകരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും ജപ്പാനും ആണവോര്‍ജ്ജ പദ്ധതിയില്‍ സഹകരിക്കുന്നത് സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പുവച്ചതാണ് ചൈനയ്ക്ക് തിരിച്ചടിയായിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: എന്‍എസ്ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെ എതിര്‍ത്ത ചൈനയ്ക്ക് തിരിച്ചടി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും ചേര്‍ന്ന് ആണവോര്‍ജ്ജ പദ്ധതിയില്‍ സഹകരിക്കുന്നത് സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പുവച്ചതാണ് ചൈനയ്ക്ക് തിരിച്ചടിയായിട്ടുള്ളത്. ഇരുരാഷ്ട്രങ്ങളുടേയും പ്രധാനമന്ത്രിമാരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ ഒപ്പുവയ്ക്കാനുള്ള അന്തിമ തീരുമാനത്തിലെത്തുന്നത്.

ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത ഒരു രാജ്യവുമായി റഷ്യ ആണവ കരാരില്‍ ഒപ്പുവയ്ക്കുന്നത് ആദ്യമായാണ്. കരാര്‍ ഒപ്പിട്ടതോടെ അമേരിക്കന്‍ അധിഷ്ഠിത കമ്പനികള്‍ക്ക് ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ ആരംഭിക്കുന്നതിനും വഴിയൊരുക്കും. ആണവ കരാറിന് പുറമേ വ്യാപാരം, നിക്ഷേപം, സുരക്ഷ, ഭീകരവാദവിരുദ്ധ പോരാട്ടം, നൈപുണ്യ വികസനം എന്നിങ്ങനെ ഒമ്പതു കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

ഫുകുഷിമ ആണവദുരന്തം

ഫുകുഷിമ ആണവദുരന്തം

സിവില്‍ ആണവ പദ്ധതികള്‍ ആരംഭിക്കുന്നതിന് വേണ്ടി ആറ് വര്‍ഷത്തോളമായി ഇന്ത്യയും ജപ്പാനും നടത്തിവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറില്‍ ഒപ്പുവയ്ക്കുന്നത്. 2011ല്‍ ജപ്പാനിലുണ്ടായ ആണവ റിയാക്ടര്‍ ദുരന്തത്തെ തുടര്‍ന്ന് ജപ്പാനില്‍ ഉടലെടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി വൈകിപ്പിച്ചത്.

ആണവ റിയാക്ടറുകള്‍ എത്തിക്കും

ആണവ റിയാക്ടറുകള്‍ എത്തിക്കും

ഇരുരാജ്യങ്ങളും ഒപ്പു വച്ച കരാര്‍ പ്രകാരം ജപ്പാനില്‍ നിന്ന് ഇന്ത്യയ്ക്ക് ആണവ റിയാക്ടറുകള്‍, ഇന്ധനങ്ങള്‍, സാങ്കേതിക വിദ്യ എന്നിവ ലഭ്യമാകും. കഴിഞ്ഞ ഡിസംബറില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ആണവകരാര്‍ ചര്‍ച്ചകളാണ് നിര്‍ണായകമായത്.

ചൈനയ്ക്ക് തിരിച്ചടി

ചൈനയ്ക്ക് തിരിച്ചടി

എന്‍എസ്ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്ന ചൈനയ്ക്ക് ഇന്ത്യ- ജപ്പാന്‍ ആണവ കരാര്‍ തിരിച്ചടിയാവും. ഇതിന് പുറമേ എന്‍എസ്ജിയില്‍ അംഗത്വം വേണമെന്ന് ഇന്ത്യയുടെ ആവശ്യത്തിന് കരുത്തുപകരുന്നതാണ് ഈ ആണവകരാര്‍.

ആണവകരാര്‍ നാഴികക്കല്ല്

ഇന്ത്യയും ജപ്പാനും ചേര്‍ന്ന് സിവില്‍ ആണവകരാറില്‍ ഒപ്പുവച്ചത് നാഴികക്കല്ലാണെന്ന് വിദേശകാര്യ വക്താവ് ട്വിറ്ററില്‍ കുറിച്ചു.

ഉടമ്പടിയില്‍ ഇന്ത്യയ്ക്ക്

ഉടമ്പടിയില്‍ ഇന്ത്യയ്ക്ക്

ആണവോര്‍ജ്ജം, ആണവായുധങ്ങള്‍ എന്നിവ കൊണ്ട് ഉത്തരവാദിത്തപരമായ നീക്കമായിരിക്കണം ഇന്ത്യ നടത്തുന്നതെന്ന് ഉറപ്പുവരുത്തണമെന്ന നിയമപരമായ ചട്ടവും ആണവകരാറില്‍ ഉള്ളതായി ഷിന്‍സോ ആബേ വ്യക്തമാക്കി. ഇന്ത്യ നിര്‍വ്യാപനത്തില്‍ അംഗമല്ലാത്തത് കണക്കിലെടുക്കണമെന്നും ആബേ ഓര്‍മ്മിപ്പിക്കുന്നു.

English summary
Six years after they began negotiating, India and Japan+ finally signed a landmark nuclear agreement+ , opening the doors for India to commission nuclear reactors by global entities and possibly boosting India's claim for membership of the Nuclear Suppliers Group (NSG)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X