ആണവ റിയാക്ടറില്‍ ഇന്ത്യ ചരിത്രം രചിക്കും:റഷ്യയ്ക്ക് പിന്നില്‍ രണ്ടാമത്,പിന്തള്ളിയത് ചൈനയെ!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി:15 വര്‍ഷത്തെ ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ക്ക് അവസാനമാകുന്നു. രാജ്യത്തെ ആദ്യ ഫാസ്റ്റ് ബ്രീഡര്‍ സാങ്കേതിക വിദ്യ രാജ്യത്തിന് സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആണവശാസ്ത്രജ്ഞര്‍. ആണവ റിയാക്ടറുകള്‍ക്കുള്ള ഫാസ്റ്റ് ബ്രീഡര്‍ സാങ്കേതിക വിദ്യയില്‍ സ്വന്തമാക്കിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. നിലവില്‍ റഷ്യയ്ക്കാണ് ഫാസ്റ്റ്ബ്രീഡ് സാങ്കേതിക വിദ്യ സ്വന്തമായുള്ളത്. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ആറ്റമിക് എനര്‍ജി റിയാക്ടര്‍ കമ്മീഷന്‍ ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുന്നതോടെ കൂടുതല്‍ റിയാക്ടറുകള്‍ നിര്‍മിക്കാനുള്ള തീരുമാനവും പരിഗണനയിലുണ്ട്.


ഇന്ത്യയില്‍ ചെന്നൈ തീരത്തെ കല്‍പ്പാക്കത്താണ് പ്രോട്ടോ ടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ ആണ റിയാക്ടര്‍ ഒരുങ്ങുന്നത്. 5,677 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ആണവോര്‍ജ്ജ നിലയത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2004 ലാണ് തുടങ്ങുന്നത്. 2010 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ച് 2017ലാണ് പണി പൂര്‍ത്തിയാവുന്നത്. കല്‍പ്പാക്കം ആണവോര്‍ജ നിലയത്തില്‍ നിന്ന് 500 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുക.
ചൈനയും ജപ്പാനും ഫ്രാന്‍സും ഫാസ്റ്റ്ബ്രീഡ് സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ആണവോര്‍ജ്ജ രംഗത്ത് ഇന്ത്യയുടെ നിര്‍ണ്ണായക ചുവടുവെയ്പ്.

kalpakkam

ഉപയോഗിക്കുന്നതിനേക്കാള്‍ ആണവ ഇന്ധനം പുറത്തേയ്ക്കു വിടുന്നുവെന്നതാണ് ഫാസ്റ്റ്ബ്രീഡ് റിയാക്ടറുകളുടെ സുപ്രധാ സവിശേഷത. പ്രകൃതി ദത്ത തോറിയം, യുറേനിയം എന്നിവയാണ് പ്രോട്ടോ ടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടറുകളില്‍ ഉപയോഗിക്കുന്നത്. യുറേനിയം 233 ആക്കിമാറ്റുമ്പോഴാണ് തോറിയം ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുന്നത്. യുറേനിയം, പ്ലൂട്ടോണിയം എന്നിവ അധികം ആവശ്യമായി വരുന്നതിനാലാണ് ഫാസ്റ്റ് ബ്രീഡര്‍ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യയ്ക്ക് കാലതാമസം നേരിട്ടത്. ഇന്ത്യ യുറേനിയം, പ്ലൂട്ടോണിയ എന്നിവയുടെ അഭാവവും പൊക്രാന്‍ ആണവ സ്ഫോടനത്തിന് ശേഷം വിദേശ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പ്ലൂട്ടോണിം നല്‍കുന്നതില്‍ നിന്ന് വിട്ടുനിന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. പ്ലൂട്ടോണിയത്തിന്‍റെ ലഭ്യതയാണ് വീണ്ടും ഫാസ്റ്റ് ബ്രീഡ് റിയാക്ടറുകളെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ആണവ ശാസ്ത്രജ്ഞരെ സഹായിച്ചത്.

ഫാസ്റ്റ് ബ്രീഡ് റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന യുറേനിയം 238 യുറേനിയം 235 ആക്കി മാറ്റി ഊര്‍ജ്ജ ഉല്‍പ്പാദനത്തിന് വേണ്ടി ഉപയോഗിക്കാന്‍ കഴിയും. അതുകൊണ്ട് ഇത്തരം ആണവ റിയാക്ടറുകളെ അക്ഷയ പാത്രമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. നിലവില്‍ ആണവനിലയങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം യുറേനിയം 235ആണ്. എന്നാല്‍ ഉല്‍പ്പാദനത്തില്‍ നിന്ന് പുറന്തള്ളുന്ന യുറേനിയം 238 ഊര്‍ജ്ജ ഉല്‍പ്പാദനത്തിന് ഉപയോഗിക്കാന്‍ കഴിയില്ല. മറ്റ് പരമ്പരാഗത ആണവ റിയാക്ടറുകളെ അപേക്ഷിച്ച് 70 ശതമാനം അധികം ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ ഇത്തരത്തിലുള്ള ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ക്ക് കഴിയുമെന്ന് വിയന്നയിലെ ഇന്‍റര്‍നാഷണല്‍ ആറ്റമിക് എനര്‍ജി ഏജന്‍സിയിലെ ഡയറക്ടര്‍ യുകിയ അമാനോ പറയുന്നു. റിയാക്ടറുകള്‍ പുറം തള്ളുന്ന റേഡിയോ ആക്ടീവ് മാലിന്യങ്ങളുടെ അളവിലും കുറവുവരും.

English summary
The Department of Atomic Energy is getting ready to commission its ultra-modern indigenously designed and locally mastered fast-breeder reactor. This novel nuclear reactor is a kind of an 'akshaya patra', the mythical goblet with a never-ending supply of food.
Please Wait while comments are loading...