• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡില്‍ കരിയുന്ന കുരുന്നുകള്‍... ഇന്ത്യയില്‍ ശൈശവ വിവാഹവും ബാലവേലയും കുതിച്ചുയരുന്നു

Google Oneindia Malayalam News

ദില്ലി: കൊവിഡ് ലോകത്തെ പുതിയൊരു ജീവിത ക്രമത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ഇന്ത്യയെ പോലുള്ള മൂന്നാം ലോക രാജ്യങ്ങളാണ് ഇതില്‍ ഏറ്റവും അധികം പകച്ചുപോയിരിക്കുന്നത്. ഇന്ത്യ ഇപ്പോഴും കൊവിഡ് ഭീതിയുടെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൊവിഡ് എല്ലാവരുടേയും ജീവിതത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ കൊവിഡ് കാലം ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ബാല്യവും കൗമാരവും എല്ലാം കരിച്ചുകളയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ശൈശവ വിവാഹങ്ങള്‍ ഈ കൊവിഡ് കാലത്ത് കൂടുന്നു എന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍...

17 ശതമാനം വര്‍ദ്ധന

17 ശതമാനം വര്‍ദ്ധന

ജൂണ്‍, ജൂലായ് മാസങ്ങളില്‍ ചൈല്‍ഡ് ലൈനില്‍ ലഭിച്ച ഫോണ്‍കോളുകളുടെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ശൈശവ വിവാഹം സംബന്ധിച്ച ഫോണ്‍കോളുകളില്‍ മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകള്‍.

കടുത്ത പ്രതിസന്ധി

കടുത്ത പ്രതിസന്ധി

കൊവിഡ് കാരണം ദശലക്ഷക്കണക്ക് ആളുകള്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. കാര്യങ്ങള്‍ ഇനിയും സങ്കീര്‍ണമാകാനുള്ള സാധ്യതകളാണ് കൂടുതല്‍. ജോലി നഷ്ടപ്പെട്ടവര്‍ സ്വന്തം നാടുകളിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്.

ഭയം കൊണ്ട്

ഭയം കൊണ്ട്

ചെറുപ്പക്കാരായ പുരുഷന്‍മാരാണ് ഇത്തരത്തില്‍ തിരികെ എത്തുന്നതില്‍ അധികവും. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അവരുടെ മക്കളുടെ സുരക്ഷയെ ഓര്‍ത്തും ഭാവിയെ കുറിച്ചോര്‍ത്തും ആശങ്കാകുലരാണ്. അതുകൊണ്ടാണ് പലരും കുട്ടികളെ പെട്ടെന്ന് വിവാഹം കഴിപ്പിച്ചയക്കാന്‍ നോക്കുന്നത് എന്നാണ് ബിബിസി വാര്‍ത്തയില്‍ പറയുന്നത്.

ചെലവ് കുറവ്

ചെലവ് കുറവ്

കൊവിഡ് കാലത്ത് വിവാഹം ചെലവ് കുറഞ്ഞ ഒരു ഏര്‍പ്പാടാണ്. അത്തരത്തില്‍ പണച്ചെലവ് കുറയ്ക്കുന്നതിന് വേണ്ടി പോലും ചിലര്‍ തങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഈ സമയത്ത് വിവാഹം കഴിപ്പിച്ചയയ്ക്കുകയാണ് എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണറെ ഉദ്ധരിച്ചുകൊണ്ടാണ് ഇക്കാര്യം വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നത്.

സ്‌കൂളുകള്‍ തുറക്കാത്തത്

സ്‌കൂളുകള്‍ തുറക്കാത്തത്

സ്‌കൂളുകള്‍ തുറക്കാത്തത് ശൈശവ വിവാഹം കൂടുന്നതിനുള്ള മറ്റൊരു കാരണമാണ്. പ്രത്യേകിച്ചും ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍. നിയമവിരുദ്ധമായ ഇത്തരം വിവാഹങ്ങളെ സംബന്ധിച്ച് പുറംലോകത്ത് വിവരം എത്തിക്കാന്‍ കുട്ടികള്‍ക്കുള്ള ഒരു വഴിയായിരുന്നു സ്‌കൂളുകള്‍. കൊവിഡ് വന്നതോടെ സ്‌കൂളുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണിപ്പോള്‍.

ബാലവേലയും കൂടുന്നു

ബാലവേലയും കൂടുന്നു

കൊവിഡ് വന്നതോടെ രാജ്യത്ത് ബാലവേലയും കൂടുകയാണ് എന്നാണ് ബിബിസി വാര്‍ത്തയില്‍ പറയുന്നത്. കടുത്ത പട്ടിണി തന്നെയാണ് ഇതിന് കാരണം. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുതിന് ഒരു കാരണം സ്‌കൂളുകള്‍ തുറക്കാത്തതും ആണ്. സുഹൃത്തുക്കള്‍ എവിടെയെന്ന് പോലും പല ഗ്രാമീണ മേഖലകളിലും കുട്ടികള്‍ അറിയുന്നുപോലും ഇല്ല.

മനുഷ്യക്കടത്ത് സംഘങ്ങള്‍

മനുഷ്യക്കടത്ത് സംഘങ്ങള്‍

എന്തായാലും ബാലവേല സംബന്ധിച്ച ഫോണ്‍കോളുകള്‍ വരുന്നതില്‍ ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ് എന്നാണ് ചൈല്‍ഡ് ലൈന്‍ പറയുന്നത്. വീട്ടുകാരുടെ ദുരിതത്തിന് മുന്നില്‍ കുട്ടികള്‍ പരാതി പറയാത്തതാകാം കാരണം എന്നും വിലയിരുത്തപ്പെടുന്നുണ്ട്. കുട്ടികളെ ചെറിയ കൂലിയില്‍ ജോലിയ്ക്ക് എടുക്കുന്നതിനും എത്തിക്കുന്നതിനും വേണ്ടി മനുഷ്യക്കടത്തുസംഘങ്ങളും ഈ സമയം സജീവമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ 55 ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; താജ്മഹലില്‍ സന്ദര്‍ശകാനുമതി; സ്‌ക്കൂളുകളും തുറന്നുഇന്ത്യയില്‍ 55 ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; താജ്മഹലില്‍ സന്ദര്‍ശകാനുമതി; സ്‌ക്കൂളുകളും തുറന്നു

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടറുടെ മരണം! മരണപ്പെട്ടത് ഡോക്ടര്‍ എംഎസ് ആബ്ദീന്‍സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടറുടെ മരണം! മരണപ്പെട്ടത് ഡോക്ടര്‍ എംഎസ് ആബ്ദീന്‍

English summary
Number of Child Marriage and Child Labour increased in India durinf Covid19, BBC Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X