ഓഖിയുടെ കലിയടങ്ങിയിട്ടില്ല... ഇനി ലക്ഷ്യം മഹാരാഷ്ട്രയും ഗുജറാത്തും, ജാഗ്രതാ നിര്‍ദേശം

  • By: Desk
Subscribe to Oneindia Malayalam
cmsvideo
ഓഖി ചുഴലിക്കാറ്റ്; മുംബൈയില്‍ കനത്ത മഴ | Oneindia Malayalam

മുംബൈ: കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നീവിടങ്ങളില്‍ കനത്ത നാശം വിതച്ചിട്ടും ഓഖി ചുഴലിക്കാറ്റിന്റെ കലിപ്പ് അടങ്ങിയിട്ടില്ല. കേരള തീരം വിട്ടെങ്കിലും ഓഖി ഇപ്പോഴും ശാന്തമായിട്ടില്ല. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീവിടങ്ങളിലേക്ക് ഓഖി നീങ്ങിക്കഴിഞ്ഞെന്നാണ് ഏറ്റവും പുതിയ വിവരം.

ഗുജറാത്തിലെ സൂറത്തിലൂടെ കടന്നു പോവുന്ന ഓഖി ചുഴലിക്കാറ്റിന്റെ പ്രഭാവം മുംബൈയില്‍ തുടങ്ങിക്കഴിഞ്ഞു. മുംബൈയില്‍ കനത്ത മഴയാണ് ഇപ്പോഴുള്ളത്. തിങ്കളാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ഇതുവരെ ശമിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു മുംബൈയിലെയും സമീപ ജില്ലകളിലേയും സ്‌കൂളുകള്‍ക്കു ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയെ തുടര്‍ന്നു അമിത് ഷാ ഗുജറാത്തില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപയുടെ ചെക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി മോദിക്കു കൈമാറി. ഓഖി നാശം വിതച്ച കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നീവിടങ്ങളിലെ ദുരിതബാധിതര്‍ക്കായാണ് ഈ തുക സംഭാവന ചെയ്തിരിക്കുന്നത്.

ഭീതിയില്‍ മഹാരാഷ്ട്ര

ഭീതിയില്‍ മഹാരാഷ്ട്ര

ഓഖിയുടെ വരവിനെ തുടര്‍ന്ന് ഭീതിയിലാണ് മഹാരാഷ്ട്ര. ചുഴലിക്കാറ്റ് മൂലം എന്തെങ്കിലും അടിയന്തരാവസ്ഥ ഉണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.
ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രക്കാരെ നിയന്ത്രിക്കാന്‍ വെസ്റ്റേണ്‍ റെയില്‍വേ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈ, സിന്ധുദുര്‍ഗ, താനെ, റായ്ഗഡ്, പല്‍ഗാര്‍ എന്നീവിടങ്ങളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ശക്തി കുറഞ്ഞു

ശക്തി കുറഞ്ഞു

നേരത്തേ അതീവ ശക്തിയോടെ കേരള തീരങ്ങളിലും മറ്റും ആഞ്ഞടിച്ച ഓഖിയുടെ കാഠിന്യം കുറഞ്ഞത് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. എങ്കിലും ഓഖിയെ തുടര്‍ന്നു ഇവിടെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.
തീരദേശങ്ങളില്‍ മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനിടയുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ അറബിക്കടലിന്റെ കിഴക്കന്‍ മേഖലകളിലൂടെ സഞ്ചരിച്ച ഓഖി മുംബൈ തീരത്തു നിന്നും 690 കിലോമീറ്ററും ഗുജറാത്തിലെ സൂറത്തില്‍ നിന്നും 870 കിലോമീറ്ററും അകലെ എത്തിയിരിക്കുകയാണ്.

കേരളത്തില്‍ ഒരാള്‍ കൂടി മരിച്ചു

കേരളത്തില്‍ ഒരാള്‍ കൂടി മരിച്ചു

ഓഖി കേരളതീരം വിട്ടുപോയെങ്കിലും കടല്‍ ക്ഷോഭത്തിനു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. തിരമാലകള്‍ നാലു മീറ്റര്‍ വരെ ഉയരും.
അതേസമയം, ഓഖിയെ തുടര്‍ന്നു കേരളത്തില്‍ ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന പുല്ലുവിള സ്വദേശിയായ രതീഷാണ് (30) മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു.

 92 പേരെ ഇപ്പോഴും കണ്ടെത്താനായില്ല

92 പേരെ ഇപ്പോഴും കണ്ടെത്താനായില്ല

മല്‍സ്യബന്ധനത്തിനായി കേരളത്തില്‍ നിന്നു പോയ 92 പേരെക്കുറിച്ചു ഇപ്പോഴും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഓഖിയുടെ താണ്ഡവം കഴിഞ്ഞ് അഞ്ചു ദിവസം പിന്നിട്ടും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം, കാണാതായ ബന്ധുക്കള്‍ കാറ്റിന്റെ ഗതിയില്‍ വഴി മാറി ദൂരെയുള്ള ഏതെങ്കിലും കരയില്‍ എത്തിയിട്ടുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. കൊച്ചി, ആലപ്പുഴ തീരങ്ങളിലെല്ലാം ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

സഹായത്തിന് മല്‍സ്യ തൊഴിലാളികളും

സഹായത്തിന് മല്‍സ്യ തൊഴിലാളികളും

മല്‍സ്യ തൊഴിലാളികളും കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍ പങ്കാളികളായിട്ടുണ്ട്. അതിനിടെ മല്‍സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോവുന്നിതുള്ള വിലക്ക് കാലാവസ്ഥാ കേന്ദ്രം നീക്കിയിട്ടുണ്ട്.
കടലില്‍ നിന്നും കരയിലേക്ക് കൊണ്ടു വന്നവര്‍ക്കു ചികില്‍സയും ഭക്ഷണവുമെല്ലാം ജില്ലാ ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്. കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് നാട്ടിലെത്തിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, തിരച്ചിലിനിടെ ലഭിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു വിധേയമാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

പുതിയ ചുഴലിക്കാറ്റ് വരുന്നു

പുതിയ ചുഴലിക്കാറ്റ് വരുന്നു

ഓഖിയുടെ താണ്ഡവം അവസാനിക്കുന്നതിനു മുമ്പ് തന്നെ മറ്റൊരു ചുഴലിക്കാറ്റ് കൂടി വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
ആന്‍ഡമാനില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് എത്തിയ ന്യൂനമര്‍ദ്ദം വരും ദിവസങ്ങൡ ശക്തി പ്രാപിച്ചു തമിഴ്‌നാട്, ആന്ധ്ര തീരത്തെത്തുമെന്നാണ് വിവരം.

English summary
Ockhi cyclone moves to maharashtra and gujarat
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്