ഒഡിഷയിൽ കുട്ടികൾക്കിയിൽ കൊവിഡ് ബാധ: രണ്ട് ദിവസത്തിനിടെ 242 പേർക്ക് വൈറസ് ബാധ, മാപ്പിംഗിന് സർക്കാർ
ഭുവനേശ്വർ: കുട്ടികൾക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിരീക്ഷണം ശക്തമാക്കി ഒഡിഷ. രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് 18 വയസ്സ് പ്രായമുള്ള കുട്ടികളിൽ 242 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്റെ മൂന്നാതരംഗ സാധ്യത കണക്കിലെടുത്ത് കുട്ടികളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 12. 5 ശമതാനം കേസുകളാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്കിടയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ 1058 കേസുകളിൽ 138 പേരും കുട്ടികളാണ്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 868 കേസുകളിൽ 104 പേരും കുട്ടികളാണ്. നിലവിൽ സംസ്ഥാനത്ത് ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം 1000ന് താഴേയ്ക്ക് എത്തിയിട്ടുണ്ട്. ആഗസ്റ്റ് എട്ടിന് 886 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി പികെ മൊഹപത്ര വ്യക്തമാക്കിയത്.

ഹോട്ട് ലുക്കില്‍ പാര്‍വ്വതി നായര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
കുട്ടികളിലെ കോവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്തുന്നത് കൊവിഡിനെതിരായ പോരാട്ടത്തിന് സർക്കാരിനെ സഹായിക്കുമെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്. മിക്ക കുട്ടികൾക്കും രോഗത്തെ ചെറുക്കാനുള്ള പ്രതിരോധ ശേഷിയുണ്ടെന്ന് പ്രാഥമിക പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ബ്രേക്ക് ദി ചെയിൻ ക്യാമ്പെയിനുമായി മുന്നോട്ടുപോകുകയും അടുത്ത തരംഗത്തെ തടയാനും ഞങ്ങൾ തയ്യാറായിരിക്കണമന്നും അദ്ദേഹം പറഞ്ഞു.
18 വയസ്സിന് താഴെയുള്ള ജനസംഖ്യയിൽ ഇതുവരെ കുത്തിവയ്പ് നടത്തിയിട്ടില്ലാത്തതിനാൽ കുട്ടികളെ കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ, പരിശീലന ഡയറക്ടർ ഡോ. സിബികെ മൊഹന്തി പറഞ്ഞു. രോഗബാധിതരായ കുട്ടികളിൽ മിക്കവാറും രോഗലക്ഷണങ്ങളില്ലാത്തതിനാൽ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ കുട്ടികളിലെ വൈറസ് വ്യാപനത്തിന്റെ യഥാർത്ഥ ചിത്രം ലഭിക്കാൻ മാപ്പിംഗ് ഞങ്ങളെ സഹായിക്കും. സ്കൂളുകൾ തുറക്കാൻ പോകുന്നതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പിന്തുടർന്ന് അണുബാധ പടരാതിരിക്കാൻ രക്ഷിതാക്കൾക്കും സ്കൂൾ അധ്യാപകർക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കോവിഡ് കേസുകളിൽ, കുർദ 256 ഉം കട്ടക്ക് (154), ബാലസോർ (52) എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കേസുകളുടെ കണക്ക്. സോനെപൂർ, നബരംഗ്പൂർ, കോരാപുട്ട് എന്നിവ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ 62,119 ടെസ്റ്റുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.4 പിസി ആയിരുന്നു. എന്നാൽ 66 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
നേരത്തെ കർണ്ണാടകത്തിലും ഇത്തരത്തിൽ ഒന്നിനും ഒന്നിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബെംഗളൂരു നഗരത്തിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബെംഗളൂരു നഗരത്തില്‍ ഓഗസ്റ്റ് ഒന്നിനും പതിനൊന്നിനും ഇടയില്‍ 543 കുട്ടികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പതിനൊന്ന് ദിവസത്തിനുള്ളില്‍ ബെംഗളൂരു നഗരം കടുത്ത ഭീതിയിലായിരുന്നു. ഒരു വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിലുള്ള കുട്ടികളാണ് ഇവരില്‍ ഭൂരിഭാഗവും. കൊവിഡിന്റെ മൂന്നാം തരംഗത്തോടെ കുട്ടികളിൽ കൊവിഡ് ബാധിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കുട്ടികൾക്കിടിയുള്ള രോഗവ്യാപനം ആരോഗ്യമന്ത്രാലയത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications