കട്ടക്കിൽ ബസ് അപകടത്തിൽ പെട്ട് 12 പേർ കൊല്ലപ്പെട്ടു; പാലത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് മറിഞ്ഞു!!
ഒഡീഷയിലെ കട്ടക്കിലുണ്ടായ ബസ് അപകടത്തിൽ 12 പേർ കൊല്ലപ്പെട്ടു. 49 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചെന്ന് ഒഡീഷ ഡിജിപി ആർപി ശർമ്മ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ദുഃഖം രേഖപ്പെടുത്തി. സ്പോർട്സ് മന്ത്രി ചന്ദ്ര സാരഥി ബെഹ്റയെ സംഭവ സ്ഥലത്ത് എത്താൻ നിർദേശിച്ചു.
കൊല്ലിയേരി ടൗണിടിൽ നിന്നും കട്ടക്കിലേക്ക് പോകുന്ന ബസ്സാണ് മറിഞ്ഞത്. ബസിനു കുറുകെ എരുമ വന്നപ്പോൾ ഡ്രൈവർക്ക് പെട്ടെന്ന് ബ്രേക്ക് ചവിട്ടേണ്ടി വന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരി തെറിപ്പിച്ച് പാലത്തിൽ നിന്ന് മൂപ്പത് അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

നദിയിൽ വെള്ളമില്ലായിരുന്നെന്ന് കട്ടക്ക് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അഖിലേശ്വർ സിങ് പറഞ്ഞു. ഒഡീസ റിസാസ്റ്റർ റാപിഡ് ആക്ഷൻ ഫോർസും ഫയർ ഫോർസും സംഭവം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു.
#UPDATE: 7 people dead after a bus carrying around 30 passengers fell from the Mahanadi bridge near Jagatpur in Cuttack today. Rescue operations underway. #Odisha pic.twitter.com/eLqaItdWlQ
— ANI (@ANI) November 20, 2018












Click it and Unblock the Notifications