കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ചേരികൾ കൂടുതലും ഈ 5 സംസ്ഥാനങ്ങളിൽ, ജനസംഖ്യയുടെ 10 ശതമാനത്തിലധികം പേർ ചേരികളിൽ!

Google Oneindia Malayalam News

ദില്ലി: ഒഡീഷ, ഛത്തീസ്ഗഢ്, ജാർഖണ്ഡ് , തമിഴ്നാട്, ബീഹാർ സംസ്ഥാനങ്ങളിലാണ് ചേരികൾ കൂടുതൽ ചേരികൾ ഉള്ളതെന്ന് പഠന റിപ്പോർട്ട്. രാജസ്ഥാനിലെ ഗ്രാമവികസന വകുപ്പ് പ്രോജക്ട് ഡയറക്ടറായ എച്ച്എസ് ചോപ്രയുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലെ 9.8 ദശലക്ഷം കുടുംബങ്ങളിൽ 3.7 ശതമാനവും ചേരിയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കെപിസിസിയിൽ പൊട്ടിത്തെറി; പിന്നിൽ ശശി തരൂർ? കെപിസിസി പട്ടികയിൽ എതിർപ്പുമായി കൂടുതൽ നേതാക്കൾ രംഗത്ത്കെപിസിസിയിൽ പൊട്ടിത്തെറി; പിന്നിൽ ശശി തരൂർ? കെപിസിസി പട്ടികയിൽ എതിർപ്പുമായി കൂടുതൽ നേതാക്കൾ രംഗത്ത്

ഓരോ ദിനവും വികസനത്തിനായി കോടികൾ ചിലവിടുന്ന സർക്കാർ ചേരികളിൽ താമസിക്കുന്ന ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്നതിൽ പിന്നോട്ട് പോകുകയാണ്. ദരിദ്ര നിർമാർജനവും , ജീവിത സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികൾ പ്രഖ്യാപിക്കുന്നതിലൂടെ മാത്രം ഇത്തരം കാര്യങ്ങൾക്ക് മാറ്റമുണ്ടാകില്ലായെന്നും അത് ജനങ്ങളിലേക്ക് എത്തുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുവാനും സർക്കാർ തയ്യാറാവണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Slums

ചേരികളിൽ താമസിക്കുന്നവർക്ക് കുടിവെള്ളം, കക്കൂസ്, അടഞ്ഞ ഡ്രെയിനേജ്, ഉറപ്പുള്ള വീടുകൾ എന്നിവ ലഭ്യമല്ല. ചേരിവികസന സമിതിയുടെ 2010 ഓഗസ്റ്റ് റിപ്പോർട്ടിൽ നൽകിയ മാനദണ്ഡങ്ങളാണ് ഇവ. ഇവയൊന്നും ലഭ്യമാകാത്ത വീടുകളെ ദേശീയ സാംസ്കാരിക സർവ്വേ ഓഫീസ്, ഇന്ത്യയുടെ ഔദ്യോഗിക സാമൂഹ്യ-സാമ്പത്തിക സമിതി ചേരികളായാണ് കണക്കാക്കിയിരിക്കുന്നത്.

ഗർഭിണിയായ സ്ത്രീയെ സവർണർ തല്ലികൊന്നു; കേരളം ശരിയാക്കാൻ വന്ന ആദിത്യനാഥിന്റെ നാട്ടിൽ, ക്രൂരത!ഗർഭിണിയായ സ്ത്രീയെ സവർണർ തല്ലികൊന്നു; കേരളം ശരിയാക്കാൻ വന്ന ആദിത്യനാഥിന്റെ നാട്ടിൽ, ക്രൂരത!

ചേരികളിൽ താമസിക്കുന്ന 10 ശതമാനത്തിലധികവും ഒരേ സമുദായക്കാരും, പട്ടികജാതി-പട്ടികവർഗക്കാരുമാണ്. ഇന്ത്യൻ ഭരണഘടനയിൽ സംരക്ഷണം ലഭിക്കേണ്ട വിഭാഗക്കാരാണ് ഇവർ. 60 ശതമാനം ചേരികളും സർക്കാർ ഭൂമിയിലാണ് നിലവിൽ ഉള്ളത് എന്നാൽ ബാക്കി 40 ശതമാനം നഗര തദ്ദേശ സ്വയം ഭരണത്തിന്റെ കീഴിലുമാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

English summary
The top five states by number of slums per 100 households– Chhattisgarh (18), Odisha (17), Jharkhand (14), Tamil Nadu (11) and Bihar (10) – in 2008-09, the latest year for which household data are available, had 51% of India’s slums, according to a paper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X