കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പുതിയ അടവ് നയത്തിന് ബിജെപി; മുസ്ലീം പിന്നോക്കക്കാര്‍ക്ക് കൂടുതല്‍ പരിഗണന

മുസ്ലീങ്ങളില്‍ കൂടുതല്‍ പിന്നോക്കം നില്‍ക്കുന്നവരെ വിവിധ മേഖലകളില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

  • By Jince K Benny
Google Oneindia Malayalam News

ഭുവനേശ്വര്‍: രാജ്യത്ത് പിന്നോക്ക മുസ്ലീങ്ങളെ ഒപ്പം നിറുത്താന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി. രാജ്യത്ത് സമീപ കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളളിലും വിജയക്കൊടി പാറിച്ച ബിജെപി ഇനി ലക്ഷ്യം വയ്ക്കുന്നത് ന്യൂനപക്ഷങ്ങളെയാണ്. ഇത് ശരിവയ്ക്കുന്നത് ഭുവനേശ്വരില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി മുന്നോട്ട് വച്ച തീരുമാനങ്ങള്‍. മുസ്ലീങ്ങളില്‍ കൂടുതല്‍ പിന്നോക്കം നില്‍ക്കുന്നവരെ വിവിധ മേഖലകളില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ്യത്തില്‍ വ്യക്തമാക്കി.

Narendra Modi

പിന്നോക്കക്കാര്‍ക്ക് ഭരണഘടന പ്രകാരം ലഭിക്കേണ്ട അവരങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കുന്ന കാര്യം നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഭരണഘടന പദവിയുള്ള കമ്മീഷന്‍ രൂപീകരിക്കാനുള്ള ബില്ലിനേക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയാകും. 1993ല്‍ രൂപീകരിച്ച പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ദേശീയ കമ്മീഷനെ ഉടച്ച് വാര്‍ക്കുന്ന ബില്ലിനേക്കുറിച്ചാണ് ബിജെപി യോഗത്തില്‍ ചര്‍ച്ച ചെയ്ത്. നിലവില്‍ ലോകസഭ പാസാക്കിയ ബില്ല് രാജ്യസഭയില്‍ പ്രതിപക്ഷ നിസഹകരണത്തെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്.

ഏതെങ്കിലും സമുദായത്തെ പിന്നോക്ക വിഭാഗമായി പ്രഖ്യാപിക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്നതാണ് പുതിയ ബില്ല്. ഇത് പാസാക്കുന്നതിനെതിരെ നിലപാടെടുത്ത പ്രതിപക്ഷത്തെ യോഗത്തില്‍ വിമര്‍ശിച്ചു. ഒബിസി വിഭാഗക്കാര്‍ 30 വര്‍ഷമായി ഒരു കമ്മീഷന്‍ വേണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഇക്കാര്യം നടപ്പിലാക്കിയിലെന്നും ബിജെപി കുറ്റപ്പെടുത്തി.

English summary
Inclusiveness needed for backward among Muslsims says, PM Modi. Centre planning new bill for constitutional status to backward commission. The bill has been passed in Lok Sabha but blocked in the upper house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X