ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണം: ജവാന്‍ കൊല്ലപ്പെട്ടു

Subscribe to Oneindia Malayalam

കാണ്ടമാല്‍: ഒഡീഷയിലെ കാണ്ടമാലില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പില്‍ (SOG) ജവാനാണ് കൊല്ലപ്പെട്ടത്. ഒഡീഷയിലെ കാണ്ടമാല്‍ ജില്ലയില്‍ പെട്ട കാമന്തോല്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം. ഗ്രാമത്തിലെ കാടിനു നടുവില്‍ വെച്ചാണ് ജവാന്‍മാര്‍ ആക്രമിക്കപ്പെട്ടത്.

സായുധകലാപത്തിനെതിരെ പോരാടാന്‍ നിയമിക്കപ്പെട്ട ജവാന്‍മാര്‍ താഴ്‌വരയിലെ നിരീക്ഷണത്തിനു ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ ജവാന്‍മാരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ബെരാമ്പൂരിലുള്ള എംകെസിജി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ദില്ലിയില്‍ വിളിച്ചു ചേര്‍ത്തു. മാവോയിസ്റ്റുകളെ പ്രതിരോധിക്കാന്‍ മതിയായ സുരക്ഷാ സേനയെ നിയോഗിക്കുമെന്ന് രാജ്‌നാഥ് സിങ് മുഖ്യ മന്ത്രിമാര്‍ക്ക് ഉറപ്പു നല്‍കി.

 maoist

ഒരു മാസം മുന്‍പ് ഛത്തീസ്ഗണ്ഡില്‍ സിആര്‍പിഎഫ് സേനക്കെതിരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
Odisha: SOG jawan killed, 10 injured in Maoist ambush in Kandhamal
Please Wait while comments are loading...