സ്മാര്‍ട്ട് ഫോണിനായി 17കാരന്റെ കടുംകൈ; സ്വന്തം ഭാര്യയെ 1.8 ലക്ഷത്തിന് വിറ്റു, ഒടുവില്‍ കിട്ടിയത് മുട്ടന്‍പണി
ഭുവനേശ്വര്‍: ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇതിന് വേണ്ടി പണം സ്വരുക്കൂട്ടിവച്ച് ഇഷ്ട ഫോണ്‍ വാങ്ങുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒഡിഷയില്‍ ഒരു ചെറുപ്പക്കാരാന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ കണ്ടെത്തിയ വഴിയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.
ഇഷ്ടപ്പെട്ട സ്മാര്‍ട്ട് സ്വന്തമാക്കാന്‍ സ്വന്തം ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് മറ്റൊരാള്‍ക്ക് വില്‍ക്കുകയാണ് ഈ ചെറുപ്പക്കാരന്‍ ചെയ്തത്. എന്നാല്‍ മറ്റൊരു കൗതുകമുള്ള കാര്യം ഇയാള്‍ക്ക് വെറും 17 വയസ് മാത്രമാണ് പ്രായം എന്നുള്ളതാണ്. സംഭവത്തെ തുടര്‍ന്ന് ഇപ്പോള്‍ ഒഡിഷ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഒഡിഷയിലെ 17കാരനും 26കാരിയും തമ്മില്‍ വിവാഹിതരായത്. വിവാഹം നടന്നത് മാസങ്ങള്‍ക്കിപ്പുറം ഇയാള്‍ സ്വന്തം ഭാര്യയെ 1.8 ലക്ഷത്തിന് രാജസ്ഥാന്‍ സ്വദേശിക്ക് വില്‍ക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് ഇടപെട്ട് യുവതിയെ രാജസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തി. വളരെ സാഹസപ്പെട്ടാണ് പൊലീസ് യുവതിയെ അവിടെ നിന്നും രക്ഷപ്പെടുത്തിയത്.

മധ്യപ്രദേശിന്റെ അതിര്‍ത്തിയായ ബാരനിലെ തെക്ക്-കിഴക്കന്‍ രാജസ്ഥാന്‍ ജില്ലയിലായിരുന്നു യുവതിയെ എത്തിച്ചത്. യുവതിയെ രക്ഷിക്കാന്‍ എത്തിയ പൊലീസ് സംഘത്തെ ഗ്രാമവാസികള്‍ തടഞ്ഞു. പണം കൊടുത്താണ് യുവതിയെ വാങ്ങിയതെന്ന ന്യായീകരണമാണ് അവര്‍ പറഞ്ഞത്. ജൂലായ് മാസത്തില്‍ വിവാഹം കഴിച്ച 17കാരന്‍ ഭാര്യയെും കൂട്ടി രാജസ്ഥാനില്‍ ജോലിക്ക് പോയിരുന്നു. അവിടെ വച്ചാണ് കച്ചവടം ഉറപ്പിച്ചത്.

55 കാരനായ ആള്‍ക്ക് ഭാര്യയെ 1.8 ലക്ഷത്തിന് വില്‍പ്പന നടത്തി ഇയാള്‍ ഒഡിഷയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഭാര്യ രാജസ്ഥാനില്‍വച്ച് പിണങ്ങിപ്പോയെന്നാണ് ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ ബന്ധുക്കളോട് പറഞ്ഞ്ത്. എന്നാല്‍ ഭാര്യയെ വിറ്റ് ഇയാള്‍ ആ പണം കൊണ്ട് സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ പറഞ്ഞ കഥ യുവതിയുടെ ബന്ധുക്കള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് 17 കാരന്റെ ഫോണ്‍കോള്‍ പരിശോധിച്ച് പൊലീസ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു .

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാവ് കാര്യങ്ങള്‍ മണി മണിയായി പറഞ്ഞു. ഞങ്ങള്‍ അവനെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ ഭാര്യയെ വിറ്റതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. പിന്നാലെ യുവതിയെ കണ്ടെത്താന്‍ ബലംഗീറില്‍ നിന്നുള്ള സംഘം രാജസ്ഥാനിലേക്ക് പോയി. എന്നാല്‍, 1.8 ലക്ഷം രൂപയ്ക്കാണ് യുവതിയെ വാങ്ങിയതെന്ന് വാശിപിടിച്ച് അവിടെയുള്ള നാട്ടുകാര്‍ യുവതിയെ തിരികെ കൊണ്ടുപോകാന്‍ ഞങ്ങളുടെ സംഘത്തെ അനുവദിച്ചില്ല. വളരെ പ്രയാസപ്പെട്ടാണ് ഞങ്ങള്‍ യുവതിയെ മോചിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

അതേസമയം, സംഭവത്തെ തുടര്‍ന്ന് 17കാരനെതിരെ പൊലീസ് കേസെടുത്തു ജുവനൈല്‍ കോടതിക്ക് മുമ്പില്‍ ഹാജരാക്കി. ഇയാള്‍ ഇപ്പോള്‍ ദുര്‍ഗുണപരിഹാര പാഠശായില്‍ കഴിയുകയാണ്. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിവാഹം എങ്ങനെ നടന്നു എന്നതാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്താലായും ഈ ചെറുപ്പക്കാരന്‍ ഫോണ്‍ വാങ്ങിക്കാന്‍ തിരഞ്ഞെടുത്ത വഴി എല്ലാവരെയും ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.












Click it and Unblock the Notifications