Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഡിഷ ട്രെയിന്‍ അപകടം:റെയില്‍വേ മന്ത്രിയോട് രാജിവെക്കാന്‍ പറയണം; മോദിയോട് രാഹുല്‍

വാഷിംഗ്ടണ്‍: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 270 ല്‍ അധികം ആളുകള്‍ മരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മോദി സര്‍ക്കാരിന് ഒളിച്ചോടാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ മന്ത്രിയോട് രാജി വെക്കാന്‍ പ്രധാനമന്ത്രി ഉടന്‍ ആവശ്യപ്പെടണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് ഒഡിഷയിലെ ബാലോസറില്‍ രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. 294 പേര്‍ മരിച്ച അപകടത്തില്‍ ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിഗ്നലിംഗ് സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണം എന്നാണ് വിവരം.

ODISHA TRAIN ACCIDENT

അപകടത്തിന് പിന്നാലെ പ്രതിപക്ഷത്തെ മറ്റ് കക്ഷികളും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, സി പി ഐ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

അല്‍പമെങ്കിലും മനസാക്ഷി അവശേഷിക്കുന്നുണ്ടെങ്കില്‍ റെയില്‍വേ മന്ത്രി രാജിവയ്ക്കണം എന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞത്. ആഡംബര ട്രെയിനുകളില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് സി പി ഐ എം പി ബിനോയ് വിശ്വം പറഞ്ഞത്. സാധാരണക്കാരുടെ ട്രെയിനുകളും ട്രാക്കുകളും അവഗണിക്കപ്പെടുകയാണ് എന്നും അതിന്റെ ഫലമാണ് ഒഡിഷയിലെ മരണങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

അജിത് പവാര്‍, ശരദ് പവാര്‍, ദിഗ്വിജയ സിംഗ്, തുടങ്ങിയവരും റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ റെയില്‍വേ മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മാതൃക പിന്‍പറ്റി അശ്വിനി വൈഷ്ണവ് രാജി വെക്കണം എന്നാണ് അജിത് ആവശ്യപ്പെട്ടത്.

അതേസമയം, ട്രെയിന്‍ ദുരന്തത്തെ പ്രതിപക്ഷം രാഷ്ട്രീയവല്‍ക്കരിക്കുകയാണ് എന്ന് കുറ്റപ്പെടുത്തി ബി ജെ പി രംഗത്തെത്തി. പ്രതിപക്ഷം ദുരന്തസമയത്ത് രാഷ്ട്രീയം കളിക്കുകയാണ് എന്ന് ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. ഇന്ത്യയിലെ എക്കാലത്തെയും യോഗ്യതയുള്ള റെയില്‍വെ മന്ത്രിയാണ് അശ്വിനി വൈഷ്ണവ് എന്നും അമിത് മാളവ്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+