കൊല്‍ക്കത്തയില്‍ കൂറ്റന്‍ കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

  • Written By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണു. കൊല്‍ക്കത്തയിലെ മധ്യ തല്‍ത്താലയിലുള്ള 10 മിറര്‍ സ്ട്രീറ്റ് കെട്ടിടമാണ് നിലം പൊത്തിയത്. നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

Mumbai

ആര്‍ക്കെങ്കിലും അപായം സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും നിരവധി പേര്‍ അവിശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കെട്ടിടം വീണത്. കുറച്ചാളുകളെ പുറത്തെടുത്തു. അവര്‍ക്ക് കാര്യമായ പരിക്കില്ല. ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്നിശമന സേനാംഗങ്ങളും പോലീസ് ഓഫിസര്‍മാരുമടക്കം ഉദ്യോഗസ്ഥരുടെ വന്‍ പട തന്നെ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

English summary
A portion of an almost century-old building collapsed here this afternoon and a few people are feared trapped, a senior Kolkata Police official said.
Please Wait while comments are loading...