Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ സ്വർണം മാറ്റിവാങ്ങാം, ഒരു ശതമാനം പോലും വിലക്കിഴിവില്ലാതെ; വന്‍ ഓഫറുമായി ഈ ജ്വല്ലറി ബ്രാന്‍ഡ്

സ്വർണവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പഴയ സ്വർണം പുതിക്കി പണിയുന്നതിലും മാറ്റി വാങ്ങുന്നതിലും വലിയ വർധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ടാറ്റ ഗ്രൂപ്പിന്റെ ആഭരണ ബ്രാൻഡായ ടാനിഷ്‌ക് ഈ മേഖലയിൽ മുൻകൈയെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ എക്സ്ചേഞ്ച് പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ സ്വയംപര്യാപ്തതയും വിദേശനാണയ സംരക്ഷണവുമാണ് തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നാണ് കമ്പനി അധികൃതർ അവകാശപ്പെടുന്നത്.

കഴിഞ്ഞ 20 വർഷത്തിനിടെ സ്വർണവില വാർഷിക നിരക്കില്‍ ശരാശരി 12.5% വളർച്ച കാഴ്ചവെച്ചു. കഴിഞ്ഞ അഞ്ച് മുതൽ ആറു വർഷത്തിനിടെ ഇത് മൂന്നു മടങ്ങിലധികമാണ് ഉയർന്നത്. ഇപ്പോൾ 10 ഗ്രാം സ്വർണനാണയത്തിന് ജിഎസ്ടി ഉൾപ്പെടെ ഏകദേശം 134000 രൂപയാണ് വില. ആഭരണങ്ങളുടെ വില ഇതിലും കൂടുതലായിരിക്കും. പണിക്കൂലിയാണ് ആഭരണങ്ങളുടെ കാര്യത്തില്‍ പ്രധാനമായും കൂടുതലായി വരുന്നത്.

gold-return

ഇന്ത്യയിലെ വീടുകളിലും ബാങ്കുകളിലും ക്ഷേത്ര ട്രസ്റ്റുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി ഏകദേശം 25000 ടൺ സ്വർണം സൂക്ഷിച്ചിരിക്കുകയാണെന്നാണ് കണക്ക്. ഇതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വർണ ശേഖരം ഉൾപ്പെടുന്നില്ലെന്നതാണ് ശ്രദ്ധേയം. ഇതേ രാജ്യമാണ് വർഷംതോറും 720 മുതൽ 780 ടൺ വരെ സ്വർണം ഇറക്കുമതി ചെയ്യുന്നത്. അതിൽ ചെറിയൊരു വിഹിതം പോലും ആഭ്യന്തരമായി നിറവേറ്റാൻ കഴിഞ്ഞാൽ അതിന് വലിയ പ്രാധാന്യമുണ്ടാകും.

ഈ സാഹചര്യത്തിലാണ് തനിഷ്‌ക് ആരംഭിച്ച 'മേക്ക് ഇന്ത്യ സ്ട്രോങർ വിത് തനിഷ്‌ക് എക്സ്ചേഞ്ച്' ക്യാമ്പെയ്ൻ കുടുംബങ്ങളെ അവരുടെ ലോക്കറുകളിലുള്ള സ്വർണത്തിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിയാൻ പ്രേരിപ്പിക്കുന്നത്. എല്ലാ കാരറ്റ് സ്വർണത്തിനും (9KT മുതൽ) 0% കിഴിവോടെ എക്സ്ചേഞ്ച് ഓഫർ ലഭ്യമാക്കുന്ന പദ്ധതി രാജ്യത്തുടനീളം വൻ സ്വീകാര്യതയും ഇതിനോടകം നേടിയിട്ടുണ്ട്.

ഇത് എല്ലാ ആഭരണവ്യാപാരികളും പിന്തുടർന്നാൽ സ്വർണ ഇറക്കുമതിയിൽ വൻ കുറവ് ഉണ്ടാക്കാനാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഇന്ന് ഇന്ത്യയിലെ ആഭരണ നിർമ്മാണത്തിന് ആവശ്യമായ സ്വർണത്തിന്റെ ഏകദേശം 99% വിദേശത്തുനിന്നാണ് എത്തുന്നത്. എണ്ണയ്ക്ക് പിന്നാലെ രാജ്യത്തെ രണ്ടാമത്തെ വലിയ ഇറക്കുമതി ഉൽപ്പന്നവുമാണ് സ്വർണം. 18 കാരറ്റില്‍ താഴെയുള്ള സ്വർണം മാറ്റി വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതിലൂടെ സ്വർണശുദ്ധതയുമായി ബന്ധപ്പെട്ട ബോധവത്കരണം വർധിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.

'സ്വർണവില റെക്കോർഡ് നിലവാരത്തിൽ എത്തിയിട്ടും ഉത്സവകാലത്ത് ഉപഭോക്താക്കളുടെ ആവേശം അതേപടി തുടരുകയാണ്. പലരും ഈ വിലസ്ഥിരതയെ നിക്ഷേപാവസരമായി കാണുന്നു. പഴയ ആഭരണങ്ങൾ അപ്ഗ്രേഡ് ചെയ്യാനും സ്വർണനാണയങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടേയും എണ്ണത്തില്‍ കാര്യമായ വർധനവ് ഉണ്ടായി. നമ്മുടെ സീറോ ഡിഡക്ഷൻ ഗോൾഡ് എക്സ്ചേഞ്ച് പ്രോഗ്രാമിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നവരാത്രിക്കുശേഷം എക്സ്ചേഞ്ച് വഴി വിൽപ്പനയുടെ വിഹിതം 35-36%ൽ നിന്ന് 38-40% ആയി ഉയർന്നിട്ടുണ്ട്' ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ജ്വല്ലറി ഡിവിഷൻ സിഇഒ അജോയ് ചൗള പറയുന്നു

"ഇന്ത്യയിൽ ആഭരണങ്ങൾ മുഴുവൻ നാട്ടിൽതന്നെ നിർമ്മിക്കുമ്പോഴും, സ്വർണം മുഴുവൻ ഇറക്കുമതി ചെയ്യുകയാണ്. ഇത് കുറയ്ക്കേണ്ടത് ഈ സമയത്തിന്റെ ആവശ്യമാണ്. ഇറക്കുമതി കുറച്ചാൽ രാജ്യത്തിന്റെ കറൻറ് അക്കൗണ്ട് ഡിഫിസിറ്റ് കുറയാനും രൂപയ്ക്ക് സംരക്ഷണമുണ്ടാകാനും സഹായിക്കും.ഉപഭോക്താക്കൾ പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഉയർന്ന വില പ്രശ്നമായി വരുന്നില്ല. അതേസമയം രാജ്യം ഇറക്കുമതി കുറക്കുകയും ഭൂമിയിൽനിന്ന് കൂടുതൽ സ്വർണം ഖനനം ചെയ്യേണ്ടതില്ലാതെയാകുകയും ചെയ്യും. അതായത് ഉപഭോക്താവിനും രാജ്യത്തിനും ഭൂമിക്കും ഒരുപോലെ നേട്ടം ലഭിക്കും," - അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+