പെട്രോള്‍ പമ്പിലും എടുക്കില്ല; പഴയ 500രൂപ ഡിസംബര്‍ 2 വരെ മാത്രം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ വരെ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ ഡിസംബര്‍ 15 പഴയ നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും ഉപയോഗിക്കാമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഇതോടെ ഡിസംബര്‍ രണ്ടുവരെ മാത്രമേ പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ.


2016 ഡിസംബര്‍ മൂന്നുമുതല്‍ പൊതുവിതരണ സംവിധാനത്തില്‍ നിന്ന് പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവ വാങ്ങുന്നതിനും വിമാന ടിക്കറ്റ് എടുക്കുന്നതിനും പഴയ 500 രൂപ നോട്ടുകള്‍ സ്വകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തീരുമാനം പിന്‍വലിച്ചു

തീരുമാനം പിന്‍വലിച്ചു

നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് പൊതുജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ 72 മണിക്കൂര്‍ സമയം നല്‍കിയിരുന്നു. എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത കേന്ദ്രം ഇത് രണ്ട് പ്രാവശ്യം നീട്ടിനല്‍കുകയും അവസാന തിയ്യതി നവംബര്‍ 24 ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 ടിക്കറ്റ് ബുക്കിംഗിന്

ടിക്കറ്റ് ബുക്കിംഗിന്

നവംബര്‍ 24 വരെ വൈദ്യുതി ബില്‍, വെള്ളക്കരം, സ്‌കൂള്‍ ഫീസ്, പ്രീ പെയ്ഡ് മൊബൈല്‍ റീച്ചാര്‍ജ്, ഇന്ധനം, വിമാന ടിക്കറ്റ് ബുക്കിംഗ് എന്നിവയ്ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

ഡിസംബര്‍ 2 വരെ

ഡിസംബര്‍ 2 വരെ

റെയില്‍ വേ ടിക്കറ്റ് കൗണ്ടറുകള്‍, സര്‍ക്കാര്‍ നടത്തിപ്പിലുള്ള ബസുകള്‍ എന്നിവിടങ്ങളില്‍ ടിക്കറ്റിനായി ഈ നോട്ടുകള്‍ ഡിസംബര്‍ 15വരെ ഉപയോഗിക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ഇളവാണ് ഇതോടെ സര്‍ക്കാര്‍ വെട്ടിച്ചുരുക്കി ഡിസംബര്‍ രണ്ടുവരെ ആക്കിയിട്ടുള്ളത്.

ടോളിനും വിലക്ക്

ടോളിനും വിലക്ക്

ഡിസംബര്‍ മൂന്നുമുതല്‍ ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളില്‍ ടോള്‍ അടയ്ക്കുന്നതിന് പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനവും ഇതോടെ ഇല്ലാതായി.

English summary
Old Rs 500 notes valid till December 2 for fuel, air ticket purchase. Government has cut short the deadline of using old Rs 500 notes at petrol pumps and for buying airline tickets at airports till December 2 instead of December 15 announced earlier
Please Wait while comments are loading...