ചാണകക്കൂമ്പാരം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് വൃദ്ധ; മൺവെട്ടിയുമായി വൃത്തിയാക്കി സ്മൃതി ഇറാനി
വാരണാസി: വാരണാസിയിലെ സുവാർബദ്വ മേഖലയിലെ ഭീം നഗറിൽ ചാണകക്കൂമ്പാരം നീക്കം ചെയ്യാനായി വൃദ്ധയെ സഹായിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചൊവ്വാഴ്ച രാവിലെയാണ് ചേരിയിലെ ചാണകക്കൂമ്പാരത്തിന് മുകളിൽ മൺവെട്ടിയുമായി അത് നീക്കം ചെയ്യുന്ന കേന്ദ്രമന്ത്രിയെ ജനങ്ങൾ കണ്ടത്. ന ഗരം വൃത്തിയാക്കാനായി ബിജെപി ആഹ്വാനം ചെയ്ത പരിപാടിക്കിടെയാണ് ഈ സംഭവം നടന്നത്. മന്ത്രിക്ക് പുറമെ നിരവധി ബിജെപി പ്രവർത്തകരും സ്ഥലം ശുചിയാക്കാനായി രം ഗത്ത് ഇറങ്ങി. നിമിഷങ്ങൾക്കകം ഈ ചാണകക്കൂമ്പാരം സംഘം നീക്കം ചെയ്യുകയും ചെയ്തു.
ദ്വിദിന സന്ദർശനത്തിനായി വാരണാസിയിൽ എത്തിയതായിരുന്നു മന്ത്രി. വൃദ്ധ ചാണകം നീക്കാനായി കഷ്ടപ്പെടുന്നത് കണ്ടപ്പോൾ മന്ത്രി ഇടപെടുകയായിരുന്നു. തന്റെ വീടിന് മുന്നിൽ ഡയറിഫാമുകാർ കൂട്ടമായി ചാണകം തള്ളുന്നതിനാൽ ദുർ ഗന്ധമാണെന്നും. മകളുടെ കല്യാണം അടുത്തതിനാൽ ഈ ചാണകം നീക്കിയാൽ കൂടുതൽ ഉപകാരം ആയിരിക്കും എന്നും വൃദ്ധ മന്ത്രിയോട് പരാതിപ്പെട്ടു. ഇനി ഇവർ ഇവിടെ ചാണകം തള്ളാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും വൃദ്ധ മന്ത്രിയോട് അഭ്യർത്ഥിച്ചു. ഈ പുണ്യപ്രവൃത്തിയിൽ കാലതാമസം ഉണ്ടാകില്ലെന്നും ഇപ്പോൾ തന്നെ ചാണകം നീക്കം ചെയ്യുമെന്നും ഇറാനി പറഞ്ഞു. തുടർന്ന് മൺവെട്ടി എടുത്ത് ചാണകക്കൂമ്പാരത്തിലിറങ്ങി മന്ത്രി തന്നെ ചാണകം നീക്കാനായി തുടങ്ങി. തുടർന്ന് ബിജെപി പ്രവർത്തകരും ഇതിന്റെ ഭാഗമായി. നിമിഷങ്ങൾക്കകം തന്നെ പ്രദേശം ശുചിയാക്കി.

തുടർന്ന് രോഹാനിയ ഏരിയയിലെ കെശ്രീപൂരിലെ കാശി മേഖലാ ഘടകത്തിൽ പാർട്ടി ജില്ലാ യൂണിറ്റ് പ്രസിഡന്റ് ഹൻസ്‌രാജ് വിശ്വകർമ വിളിച്ചുചേർത്ത ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ ഇറാനി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബൂത്ത് കമ്മിറ്റികളെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. "പാർട്ടി നമ്മുടെ അമ്മയാണ്, പ്രവർത്തകർ അതിന്റെ മക്കളാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ദൗത്യം ഇപ്പോഴെ ആരംഭിക്കണം. ജനങ്ങളുമായി ശരിയായ ആശയവിനിമയം നടത്തണം." എന്നായിരുന്നു മന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകൾ.
സന്തോഷവും ആഹ്ലാദവും നിറയുന്ന ജീവിതം; വെക്കേഷന്‍ ചിത്രങ്ങളുമായി നടി മീരാ ജാസ്മിന്‍
വാരാണസിയില്‍ നടക്കുന്ന വികസന പ്രവർത്തനങ്ങള്‍ നിരീക്ഷിക്കാനാണ് മന്ത്രി ഇവിടെ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരണാസി. ഈ മണ്ഡലസന്ദർശനത്തിന്റെ ഭാ ഗമായി ആണ് മന്ത്രി സുവാർബദ്വ എന്ന ഗ്രാമത്തിലും എത്തിയത്. നിരവധി വികസന പ്രവര്‍ത്തനങ്ങൾ പ്രധാനമന്ത്രി മണ്ഡലത്തിൽ നടത്തുന്നുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഹിന്ദു വിശ്വാസ പ്രകാരമുള്ള തീർത്ഥാടന നഗരങ്ങളിൽ വളരെ പ്രസിദ്ധമാണ് വാരണാസി.












Click it and Unblock the Notifications